ആദ്യത്തെ സൂര്യോദയം എന്നൊന്നില്ല എന്നാണ് കാള്‍ടെക്കിലെ ജ്യോതിശാസ്ത്രജ്ഞന്‍ കാമറൂണ്‍ ഹ്യൂമല്സ് പറയുന്നത് . ആദ്യത്തെ സൂര്യോദയം, അവസാനത്തെ സൂര്യോദയം എന്നൊക്കെ നമ്മുടെ കരുതല്‍ മാത്രമാണെന്ന് അദ്ദേഹം പറയുന്നു.
ഭൂമി ഉരുണ്ടതായതിനാല്‍ കറങ്ങി കൊണ്ടിരിക്കുന്നു, അതിനാല്‍ തന്നെ എല്ലാ ദിവസവും ഈ പ്രക്രിയ നടക്കുന്നുണ്ട്. ഇക്കാരണത്താല്‍ ആദ്യത്തെ സൂര്യോദയം എന്ന വിഷയത്തിന് പ്രസക്തി ഇല്ലാതാവുന്നു. സമയം അറിയാന്‍ മനുഷ്യര്‍ സമയസൂചന സംവിധാനങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ടെന്ന് കാമറൂണ്‍ പറയുന്നു.
ഇതിനായി വ്യത്യസ്ത സമയ മേഖലകളും ഉണ്ടാക്കിയിട്ടുണ്ട്. ഇതോടൊപ്പം രാജ്യാന്തര ദിനരേഖയും നിശ്ചയിച്ചു. ഈ ദിനരേഖയിലൂടെയാണ് സൂര്യന് ഉദിക്കുന്നതും അസ്തമിക്കുന്നതും. ഇതില്‍ നിന്നാണ് നാം അടുത്ത ദിവസത്തെ സമയം അറിയുന്നത്.
എല്ലാ ദിവസവും സൂര്യന് ഈ ദിനരേഖയുടെ ഒരു ഭാഗത്ത് ഉദിക്കുന്നു, ഇതിലൂടെ ദിവസത്തിന് ആരംഭം കുറിക്കുന്നു. അസ്തമയം ആവട്ടെ ഈ ദിനരേഖയിലൂടെ തന്നെയാണ് പകലിന്റെ അവസാനം സംഭവിക്കുന്നതും.
പസഫിക് സമുദ്രത്തിന്റെ മധ്യത്തില്‍ നിന്നാണ് അന്താരാഷ്ട്ര ദിനരേഖ ആരംഭിക്കുന്നത്. 180-ാമത്തെ രേഖാംശരേഖയിലാണ് ഇത് ഭൂരിഭാഗവും. സാധാരണയായി ഇതൊരു നേര്‍രേഖയാണ്. എങ്കിലും ചില മേഖലകളില്‍ ഇതിന് വ്യതിയാനമുണ്ട്. അതിനാല്‍ രാജ്യങ്ങളെ രണ്ട് സമയ മേഖലകളായി തിരിക്കേണ്ട ആവശ്യമില്ല.
ഈ ലൈന്‍ കിഴക്ക് നിന്ന് 3200 കിലോമീറ്റര്‍ അകലെയുള്ള കിരിബാതി ദ്വീപില്‍ നിന്ന് ആരംഭിക്കുന്നു. ഭൂമിയില്‍ ആദ്യം വരുന്നത് കിരിബാതിയുടെ സമയ മേഖലയാണ്. അതിനാല്‍ തന്നെ വര്‍ഷത്തിലെ പരമാവധി സമയം കിരിബാതിയിലാണ് സൂര്യന് ആദ്യം എത്തുന്നത് എന്ന് അര്‍ത്ഥം.
കൃത്യമായി പറഞ്ഞാല്‍ കിരിബാതി ദ്വീപുകളുടെ വടക്കുകിഴക്കായി സ്ഥിതി ചെയ്യുന്ന മില്ലേനിയം ദ്വീപിലാണ് ആദ്യത്തെ സൂര്യോദയം കാണപ്പെടുന്നതെന്ന് കാമറൂണ്‍ വിശദീകരിക്കുന്നു.
ഇവിടം കരോളിന് ദ്വീപ് എന്നും അറിയപ്പെടുന്നു. ഇവിടെ മനുഷ്യവാസമില്ല. എങ്കിലും ഭൂമിയില്‍ ആദ്യമായി സൂര്യനെ സ്വാഗതം ചെയ്യുന്നത് ഈ ദ്വീപാണ്. എന്നാല്‍ ഇതിലും ചില വൈരുധ്യങ്ങളുണ്ട്. ഭൂമി അതിന്റെ അച്ചുതണ്ടില്‍ 23.5 ഡിഗ്രി കോണില്‍ ചരിഞ്ഞിരിക്കുന്നു. അതുകൊണ്ടാണ് ഭൂമിയുടെ വിവിധ ഭാഗങ്ങളില്‍ വ്യത്യസ്ത സമയങ്ങളില്‍ സൂര്യപ്രകാശം പതിക്കുന്നതെന്ന് നാം മനസിലാക്കേണ്ടതുണ്ട്.
ദക്ഷിണ വേനല്‍ അയനത്തിലും വടക്കന്‍ വേനല്‍ക്കാല അയനത്തിലും യഥാക്രമം ഡിസംബര്‍ 21 അല്ലെങ്കില്‍ ഡിസംബര്‍ 22ന് സൂര്യന് കൂടുതല്‍ പ്രകാശിക്കുന്നു. ഇക്കാരണത്താല്‍ തന്നെ അന്റാര്‍ട്ടിക്കയിലെ മിക്ക ഭാഗങ്ങളിലും 24 മണിക്കൂറും സൂര്യപ്രകാശമുണ്ട്.
ഇത് കൊണ്ട് തന്നെ അന്റാര്‍ട്ടിക്കയ്ക്ക് സമീപമുള്ള ന്യൂസിലന്‍ഡിന്റെ യംഗ് ഐലന്‍ഡെന്ന ദ്വീപിലും ചിലപ്പോഴൊക്കെ ആദ്യം സൂര്യനുദിക്കുന്നുവെന്ന് കാമറൂണ്‍ പറയുന്നു. ഇത് പക്ഷേ വര്‍ഷത്തില്‍ ആകെ 10-15 ശതമാനം സമയങ്ങളില്‍ മാത്രമാണ്.
ഇവിടെയാവട്ടെ ബാക്കിയുള്ള സമയങ്ങളില്‍, ഭൂമിയുടെ അന്തരീക്ഷം മൂലമുണ്ടാകുന്ന പ്രകാശത്തിന്റെ അപവര്‍ത്തനം (റിഫ്രാക്ഷന്) കാരണം യംഗ് ഐലന്‍ഡില്‍ എല്ലായ്പോഴും സൂര്യ പ്രകാശമുണ്ട്.
ഇതേപോലെ തന്നെ അന്റാര്‍ട്ടിക്കയുടെ തീരപ്രദേശത്തുള്ള ഡിബിള്‍ ഗ്ലേസിയര്‍ ചിലപ്പോഴൊക്കെ സൂര്യന് ആദ്യം ഉദിക്കുന്ന സ്ഥലമായി മാറുന്നു. അതായത് ഭൂമിയില്‍ സൂര്യന് ആദ്യമെത്തുന്ന മൂന്നാമത്തെ മേഖലയായി ഇതോടെ ഇവിടം മാറും.
പ്രതികരിക്കാൻ ഇവിടെ എഴുതുക