ലണ്ടന്‍: സാര്‍സ്-കൊവിഡ് 19 വൈറസുകള്‍ ഭ്രൂണത്തെയും ബാധിക്കുമെന്ന് പുതിയ പഠനം. അമ്മയുടെ കൊവിഡ്-19 അണുബാധ ഗര്‍ഭസ്ഥ ശിശുവിന് വൈകല്യങ്ങള്‍ക്ക് കാരണമാകുമെന്നും തലച്ചോറിലെയും മറ്റ് അവയവങ്ങളിലെയും രക്തക്കുഴലുകള്‍ക്ക് പരിക്കുകള്‍ വരുത്തുമെന്നും പഠനം സൂചിപ്പിക്കുന്നു.
എന്നിരുന്നാലും, ഭ്രൂണങ്ങളിലെ ആഘാതം വകഭേദങ്ങള്‍ അനുസരിച്ച് വ്യത്യാസപ്പെടും. കൊവിഡ് മഹാമാരിയുടെ തുടക്കത്തില്‍ പടര്‍ന്നുപിടിച്ച വകഭേദങ്ങളാണ് പ്രശ്നക്കാര്‍.
പ്രത്യേകിച്ചും ഒമൈക്രോണിന്റെ ഡെല്‍റ്റ ഉപവകഭേദം. പ്ലാസന്റയ്ക്കുണ്ടാവുന്ന മുറിവുകള്‍ ഗര്‍ഭസ്ഥ ശിശുക്കളുടെ വളര്‍ച്ചയെയും ആരോഗ്യത്തെയും പ്രതികൂലമായി ബാധിക്കുമെന്ന് പഠനം പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക