ബൃന്ദ മാസ്റ്റര്‍ സംവിധാനം ചെയ്യുന്ന തഗ്സ് എന്ന ചിത്രത്തിന്‍റെ ട്രെയ്‍ലര്‍ പുറത്തെത്തി. മുഴുനീള ആക്ഷന്‍ ചിത്രത്തിന്‍റെ ട്രെയ്‍ലറും അത്തരം രംഗങ്ങളാല്‍ സമ്പന്നമാണ്. ദുൽഖർ സൽമാൻ, വിജയ് സേതുപതി, കീർത്തി സുരേഷ്, ആര്യ, സംഗീത സംവിധായകൻ അനിരുദ്ധ് എന്നിവർ ചേർന്നാണ് സോഷ്യൽ മീഡിയയിലൂടെ ട്രെയ്‍ലര്‍ റിലീസ് ചെയ്തത്.
ട്രെയ്‍ലര്‍ ലോഞ്ച് ചെന്നൈയിലെ പ്രശസ്തമായ ലയോള കോളേജിലെ ആർട്സ് ഫെസ്റ്റിവലിൽ വച്ചായിരുന്നു. ചിത്രത്തിന്റെ അണിയറപ്രവർത്തകർ ചടങ്ങിൽ പങ്കെടുത്തു.