2 കപ്പ് ഗോതമ്പ് മാവ്
1 ടീസ്പൂൺ ശീമജീരകം
ആവശ്യത്തിന് ഉപ്പ്
3 ടീസ്പൂൺ നെയ്യ്
ഒരു ബൗളിൽ ഗോതമ്പ് പൊടി, റവ, അയമോദകം, ഉപ്പ്, നെയ്യ് എന്നീ ചേരുവകൾ എടുത്ത് എല്ലാം നന്നായി യോജിപ്പിക്കുക. ആവശ്യത്തിന് വെള്ളം കൂടെ ചേർത്ത് ബിസ്കറ്റ് തയ്യാറാക്കാനുള്ള മാവ് കുഴച്ചെടുക്കാം. ഇതിലേയ്ക്ക് അല്പം എണ്ണ കൂടെ ചേർത്ത് തടവിയ ശേഷം ഏകദേശം പത്ത് മിനിറ്റ് മാറ്റി വെക്കാം.
ഇനി ഇതിൽ നിന്ന് ചെറിയ ഉരുളകൾ തയ്യാറാക്കി കുക്കിയുടെ ആകൃതിയിൽ പരത്തിയെടുക്കാം. ഇനി ഒരു തവ ചൂടാക്കിയ ശേഷം ഇത് ചെറുതീയിൽ റോസ്റ്റ് ചെയ്തെടുക്കാം. ഇരുവശവും പാകം ചെയ്യണം. ഇനി ബിസ്ക്കറ്റ് തവയിൽ നിന്ന് മാറ്റി നേരിട്ട് തീയിൽ വെച്ച് ചുടാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക