ഡല്‍ഹി: പണപ്പെരുപ്പം, മാന്ദ്യം, പകര്‍ച്ചവ്യാധി, തൊഴിലില്ലായ്മ തുടങ്ങിയ നിരവധി വാക്കുകളാണ് രാവിലെ എഴുന്നേല്‍ക്കുന്നത് മുതല്‍ രാത്രി ഉറങ്ങുന്നത് വരെ നാം കേള്‍ക്കുന്നത്. നാണയപ്പെരുപ്പം വീണ്ടും ആഘാതം സൃഷ്ടിച്ചിരിക്കുകയാണ്. ഇത്തവണ ടാറ്റ ഉപഭോക്താക്കള്‍ക്കും ഒരു മോശം വാര്‍ത്തയാണ് വന്നിരിക്കുന്നത്.
ടാറ്റ തങ്ങളുടെ യാത്രാ വാഹനങ്ങളുടെ വില വര്‍ധിപ്പിക്കാന്‍ പോകുകയാണെന്ന് പ്രഖ്യാപിച്ചു. മാരുതിയും നേരത്തെ വില കൂട്ടുമെന്ന് പ്രഖ്യാപിച്ചിരുന്നു. കമ്പനിയുടെ ഇത്തരമൊരു തീരുമാനത്തിന് പിന്നിലെ കാരണം എന്താണെന്ന് വ്യക്തമല്ല, എന്നാല്‍ ലോകമെമ്പാടുമുള്ള മാന്ദ്യ പ്രതിസന്ധിയുടെ നടുവില്‍ സ്വന്തം വരുമാനം വര്‍ദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് കമ്പനി ഇത് ചെയ്യുന്നതെന്ന് വിദഗ്ധര്‍ പറയുന്നു.
ഫെബ്രുവരി 1 മുതല്‍ പെട്രോള്‍, ഡീസല്‍ എഞ്ചിനുകളുള്ള പാസഞ്ചര്‍ വാഹനങ്ങളുടെ വില 1.2 ശതമാനം വര്‍ദ്ധിപ്പിക്കുമെന്ന് ടാറ്റ മോട്ടോഴ്സ് വെള്ളിയാഴ്ച അറിയിച്ചു. റെഗുലേറ്ററി മാറ്റങ്ങളും മൊത്തം ചെലവിലെ വര്‍ധനയും മൂലമാണ് ചെലവ് വര്‍ധിച്ചതെന്നും ഇതില്‍ ഗണ്യമായ തുക കമ്പനി സ്വന്തമായി വഹിക്കുന്നുണ്ടെന്നും ടാറ്റ മോട്ടോഴ്സ് പ്രസ്താവനയില്‍ പറഞ്ഞു. ഇതാണ് വില വര്‍ധിപ്പിക്കാന്‍ കാരണം. പ്രസ്താവന പ്രകാരം 2023 ഫെബ്രുവരി 1 മുതല്‍ വേരിയന്റും മോഡലും അനുസരിച്ച് ശരാശരി വര്‍ദ്ധനവ് 1.2 ശതമാനം വരെ ആയിരിക്കും.