ഇനി മുതൽ ഖത്തർ സന്ദർശിക്കുന്നവർക്ക് ആരോഗ്യ ഇൻഷുറൻസ് നിർബന്ധം. അടുത്ത മാസം ഒന്നാം തീയതി മുതൽ ഖത്തറിൽ എത്തുന്ന എല്ലാവർക്കും ആരോഗ്യ ഇൻഷുറൻസ് നിർബന്ധമാക്കിയിട്ടുണ്ട്. ഒരു മാസത്തേയ്ക്ക് 50 റിയൽ (ഇന്ത്യൻ രൂപ 1113 ) നൽകി ഇൻഷുറൻസ് എടുക്കുന്നവർക്ക് മാത്രമാണ് സന്ദർശനത്തിനായുള്ള വിസ ലഭ്യമാകുക.
രാവിലെ പല്ല് തേക്കാതെ വെള്ളം കുടിക്കാറുണ്ടോ? ഇങ്ങനെ ചെയ്യുന്നത് ആരോഗ്യത്തിന് ഹാനികരമോ പ്രയോജനകരമോ?
മാത്രമല്ല, വിസയുടെ കാലാവധി നീട്ടുന്നതിനനുസരിച്ച് വീണ്ടും പ്രീമിയം അടയ്ക്കേണ്ടതുണ്ട്. ഖത്തർ പൊതുജനാരോഗ്യ മന്ത്രാലയത്തിൽ രജിസ്റ്റർ ചെയ്ത കമ്പനികളിൽ നിന്നാണ് പോളിസി എടുക്കേണ്ടത്.
ഇന്ത്യൻ ഇക്വിറ്റി ബെഞ്ച്മാർക്കുകൾക്ക് മികച്ച തിരിച്ച് വരവ്; സെൻസെക്സ് ഉയർന്നു
എന്നാൽ, ഖത്തർ സർക്കാർ അംഗീകാരം നൽകിയിട്ടുള്ള കമ്പനികളുടെ ഇന്റർനാഷണൽ ഹെൽത്ത് ഇൻഷുറൻസ് ഉള്ളവർക്ക് ഈ ഇൻഷുറൻസ് നടപടി ബാധകമായിരിക്കില്ല
പ്രതികരിക്കാൻ ഇവിടെ എഴുതുക