അനവധി പ്രോട്ടീന്‍, ഫൈബര്‍, വിറ്റമിന്‍ ബി, അയേണ്‍, കാല്‍സ്യം എന്നിവയാല്‍ സമ്പന്നമാണ് സോയ്. ഇത് ഈസ്ട്രജന് നിയന്ത്രിക്കുന്നതിനും അതുപോലെ, ഹോര്‍മോണ്‍ വ്യതിയാനം ബാലന്‍സ് ചെയ്യുന്നതിനും സഹായിക്കുന്നുണ്ട്. ഇത് സ്തനങ്ങളുടെ ആരോഗ്യം നിലനിര്‍ത്താന്‍ സഹായിക്കുന്നു.
ആഹാരത്തില്‍ നിന്നും പഞ്ചസ്സാര ഒഴിവാക്കുന്നത് നല്ലതാണ്. അമിതമായി പ്രോസസ്സിംഗ് കഴിഞ്ഞ് എത്തുന്ന ഭക്ഷ്യവസ്ചുവാണ് പഞ്ചതസ്സാര. അമിതമയി പഞ്ചസ്സാര കഴിക്കുന്നത് ഇന്‍സുലിന്‍ കൂടുന്നതിന് കാരണമാണ്. ഇത് ശരീരഭാരം കൂടുന്നതിലേയ്ക്കും നയിക്കും. ഇത് കാന്‍സറിന് കാരണമാണ്.
പച്ചക്കറികളില്‍ ധാരാളം നാരുകള്‍ അടങ്ങിയിട്ടുണ്ട്. കൂടാതെ, ആന്റിഓക്സിഡന്റ്സും ഫിറ്റോകെമിക്കല്സും അടങ്ങിയിരിക്കുന്നു. ഇവ കാന്‍സര്‍ സാധ്യത കുറയ്ക്കുന്നുണ്ട്. പച്ചക്കറികള്‍ കഴിക്കുമ്പോള്‍ അതില്‍ ഒരു കപ്പ് ഇലകളും, അര കപ്പ് നുറുക്കിയ പച്ചക്കറികളും അര കപ്പ് പഴങ്ങളും കാല്‍കപ്പ് ഡ്രൈ ഫ്രൂട്സ്, 6 ഔണ്‍സ് ഫ്രൂട് ജ്യൂസ് എന്നിവ ഉള്‍പ്പെടുത്താന്‍ ശ്രദ്ധിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക