കാലാവസ്ഥാ വ്യതിയാനങ്ങൾ, ചില മണങ്ങൾ, പ്രകാശമാനമായ ലൈറ്റുകൾ, ആർത്തവം എന്നിവയും തലവേദന സൃഷ്ടിക്കുന്നു. ഈ ഘടകങ്ങളിൽ പലതും നിങ്ങൾക്ക് നിയന്ത്രിക്കാൻ കഴിയില്ലെങ്കിലും, നിങ്ങളുടെ ഭക്ഷണം മൂലം ഉണ്ടാകുന്ന തലവേദന നിങ്ങൾക്ക് കുറയ്ക്കാൻ കഴിയും. നിങ്ങളുടെ ഭക്ഷണത്തിൽ നിങ്ങൾക്ക് നിയന്ത്രണം വരുത്താൻ സാധിക്കും. തലവേദന ഉണ്ടാക്കുന്ന ഭക്ഷണങ്ങളിൽ ഉൾപ്പെടുന്ന ചില ഭക്ഷണങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം.
1- റെഡ് വൈൻ: റെഡ് വൈൻ കുടിക്കുന്നതിന്റെ അളവിനെ ആശ്രയിച്ചാണ് ഇത് തലവേദനയ്ക്ക് കാരണാകുമോയെന്ന് മനസ്സിലാകുന്നത്. ചിലപ്പോൾ അമിതമായി റെഡ് വൈൻ കുടിക്കുന്നത് തലവേദനയ്ക്ക് കാരണമാകും.
2- ചീസ്: ചീസ് കഴിക്കുമ്പോൾ രക്തക്കുഴലുകൾ ചുരുങ്ങാൻ കാരണമാകുന്ന ടൈറാമിൻ ശരീരത്തിലേക്കെത്തുന്നതിനാൽ ഇത് ചില ആളുകൾക്ക് തലവേദനയിലേക്ക് നയിച്ചേക്കാം.
3- ചോക്ലേറ്റ്: ചോക്ലേറ്റിൽ കഫീൻ, ടൈറാമിൻ എന്നിവ അടങ്ങിയിരിക്കുന്നതിനാൽ ചോക്ലേറ്റ് അമിതമായി കഴിക്കുന്നത് തലവേദനയ്ക്ക് കാണമാകുമെന്ന് കരുതപ്പെടുന്നു.
4- പാൽ: ചിലർക്ക് പാലും പാൽ ഉത്പന്നങ്ങളും കഴിക്കുന്നത് തലവേദനയ്ക്ക് കാരണമാകും. ലാക്ടോസ് അലർജി ഉള്ളവർക്ക് പാലും പാൽ ഉത്പന്നങ്ങളും കഴിക്കുന്നതും തീർച്ചയായും ആരോഗ്യാവസ്ഥയ്ക്ക് വിപരീത ഫലം ഉണ്ടാക്കും.
5- സിട്രസ് പഴങ്ങൾ: തലവേദനയ്ക്ക് കാരണമാകുന്ന ഒക്ടോപമൈൻ എന്ന പദാർത്ഥം സിട്രസ് പഴങ്ങളിൽ അടങ്ങിയിട്ടുണ്ട്. ഓറഞ്ച്, മധുരനാരങ്ങ, നാരങ്ങ, മുന്തിരി എന്നിവ കഴിക്കുന്നത് ചിലരിൽ തലവേദനയുണ്ടാക്കും.
6- മധുരപലഹാരങ്ങൾ: മധുരപലഹാരങ്ങളിൽ കൃത്രിമ മധുരം ചേർക്കുന്നതിനാൽ അവയിൽ അസ്പാർട്ടേം അടങ്ങിയിട്ടുണ്ട്. ഇത് ഡോപാമിൻ അളവ് കുറയ്ക്കുകയും തലവേദന ഉണ്ടാക്കുകയും ചെയ്യുന്നു.
7- മറ്റുള്ള ഭക്ഷണങ്ങൾ: കാബേജ്, വഴുതന, ക്യൂർഡ് മീറ്റ്സ്, ടിന്നിലടച്ച മത്സ്യം, നിലക്കടല എന്നിവയും ചിലർക്ക് തലവേദനയുണ്ടാക്കുന്ന വിവിധ ഭക്ഷണങ്ങളാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക