വാല്‍നട്ട് – 1 കപ്പ്
ഖോയ – 1/2 കിലോ
ശര്‍ക്കര പൊടിച്ചത് – 1 കപ്പ്
ഏലക്ക പൊടി – അര ടീസ്പൂണ്‍
നെയ്യ്- പാകത്തിന്
പാന്‍ എടുത്ത് അതിലേക്ക് തയ്യാറാക്കി വെച്ചിരിക്കുന്ന ഖോയ നല്ലതുപോലെ ചൂടാക്കി എടുക്കുക. ഇതിലേക്ക് ശര്‍ക്കര നല്ലതുപോലെ ചേര്‍ക്കുക. പിന്നീട് ഒരു ബ്ലെന്‍ഡര്‍ എടുത്ത് അതിലേക്ക് വാള്‍നട്ട് ഇട്ട് ഇത് നല്ലതുപോലെ പൊടിച്ചെടുക്കുക. ഇത് ഖോയ മിശ്രിതത്തിലേക്ക് ചേര്‍ത്ത് അതിലേക്ക് ബദാം, ഏലക്കപ്പൊടി, എന്നിവ ചേര്‍ത്ത് നല്ലതുപോലെ വേവിച്ചെടുക്കുക.
ഒരു പ്ലേറ്റില്‍ കുറച്ച് നെയ്യ് പുരട്ടി വേവിച്ച മിശ്രിതത്തില്‍ നിന്ന് അല്പ്പാല്പം എടുത്ത് ചതുരാകൃതിയിലുള്ള ബര്‍ഫി രൂപത്തിലാക്കുക. ഇതിന് ശേഷം ഇത് പ്ലേറ്റിലാക്കി ഫ്രിഡ്ജില്‍ സൂക്ഷിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക