പ്രവാസിയായ സുഹൃത്തിന്റെ ഭാര്യയെ പീഡിപ്പിച്ച കേസിൽ യുവാവ് പോലീസ് പിടിയിൽ. സുഹൃത്തിന്റെ ഭാര്യയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയതിന് ശേഷം ഇയാൾ മുങ്ങുകയായിരുന്നു.
ദിവസവും തെെര് കഴിക്കുന്നത് ശീലമാക്കൂ; ഗുണങ്ങൾ ഇതാണ്
മലപ്പുറം ഏലംകുളം സ്വദേശി മുഹമ്മദ് അഷറഫ് (34) ആണ് അറസ്റ്റിലായത്. 2021 നവംബറില്‍ ആയിരുന്നു സംഭവം. പ്രവാസിയായ ഭര്‍ത്താവ് വീട്ടിലെ കാര്യങ്ങളിൽ സഹായിക്കാൻ അഷറഫിനെ ഏൽപ്പിച്ചിരുന്നു. എന്നാൽ സാധനങ്ങള്‍ പ്രവാസിയുടെ ഭാര്യക്ക് വീട്ടില്‍ എത്തിച്ച് കൊടുക്കുന്നതിനിടെ ഇയാൾ യുവതിയുമായി സൗഹൃദം സ്ഥാപിക്കുകയും വീട്ടിൽ അതിക്രമിച്ച് കയറി യുവതിയെ ലൈംഗിക പീഡനത്തിന് ഇരയാക്കുകയുമായിരുന്നു.
എപ്പോഴും അലസതയും ക്ഷീണവും തോന്നുന്നുവോ? ചെയ്യാം ഈ അഞ്ച് കാര്യങ്ങള്‍…
സംഭവം ഭർത്താവ് അറിഞ്ഞതോടെ ഭാര്യ പെരിന്തല്‍മണ്ണ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. ഭര്‍ത്താവിന്റെ സുഹൃത്ത് വീട്ടില്‍ അതിക്രമിച്ച് കയറി വര്‍ക്ക് ഏരിയയില്‍ വെച്ച് പീഡിപ്പിച്ചുവെന്നാണ് യുവതി പോലീസില്‍ നല്കിയ പരാതിയില്‍ പറയുന്നത്. പീഡനത്തിന് ശേഷം ഇയാൾ വിദേശത്തേയ്ക്ക് മുങ്ങുകയായിരുന്നു.
കഴിഞ്ഞ മാസം ഇയാൾ നാട്ടിൽ തിരിച്ചെത്തി. തുടർന്ന് അന്വേഷണ സംഘം ബലാത്സംഗം, ഭീഷണി എന്നീ കുറ്റങ്ങള്‍ ചുമത്തി ഇയാളെ അറസ്റ്റ് ചെയ്തു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക