മുംബൈ: ഡല്‍ഹി-മുംബൈ പോലീസ് നടത്തിയ സംയുക്ത ഓപ്പറേഷനില്‍ മലാഡ് സ്വദേശിയുടെ ഉടമസ്ഥതയിലുള്ള കാറില്‍ നിന്ന് 9.4 ലക്ഷം രൂപയുടെ കള്ളനാണയങ്ങള്‍ പിടികൂടി. സംഭവത്തില്‍ ജിഗ്നേഷ് ഗാല എന്നയാളാണ് അറസ്റ്റിലായത്.
പിടിച്ചെടുത്ത നാണയങ്ങള്‍ വ്യാജ നാണയങ്ങളാണെന്നാണ് സംശയിക്കുന്നത്.നാണയങ്ങളുടെ ആധികാരികത പരിശോധിച്ച് ഉറപ്പുവരുത്തുമെന്ന് പൊലീസ് അറിയിച്ചു.
ഡല്‍ഹി പോലീസിന്റെ പ്രത്യേക സെല്‍ കള്ളനോട്ട് കേസില്‍ അഞ്ച് പ്രതികളെ അറസ്റ്റ് ചെയ്തതോടെയാണ് ഗാലയെക്കുറിച്ചുള്ള സൂചന ലഭിച്ചത്. ചോദ്യം ചെയ്യലില്‍ തങ്ങളുടെ കേസുമായി ബന്ധപ്പെട്ട ഒരാള്‍ മലാഡില്‍ ഉണ്ടെന്ന് പ്രതികള്‍ ഡല്‍ഹി പോലീസിന് സൂചന നല്‍കുകയായിരുന്നു.
തുടര്‍ന്ന് ഫെബ്രുവരി ഒന്നിന് ഡല്‍ഹി പോലീസ് മുംബൈയിലെത്തുകയും സഹായത്തിനായി മുംബൈയിലെ ദിന്‍ദോഷി പോലീസിനെ സമീപിക്കുകയുമായിരുന്നു. മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ അനുമതിയോടെ നടത്തിയ അന്വേഷണത്തിലാണ് ഗാല പിടിയിലായത്
പ്രതികരിക്കാൻ ഇവിടെ എഴുതുക