കഞ്ചാവുമായി യുവാവ് അറസ്റ്റിൽ. പാലക്കാട് പട്ടാമ്പി വല്ലപ്പുഴയിലാണ് കഞ്ചാവുമായി യുവാവ് അറസ്റ്റിലായത്. അരക്കിലോ കഞ്ചാവാണ് യുവാവിന്റെ കൈവശം ഉണ്ടായിരുന്നത്.
സഹവർത്തിത്വത്തിന്റെ സന്ദേശമാണ് ഓരോ ഉത്സവങ്ങളും നൽകുന്നതെന്ന് കായികമന്ത്രി വി. അബ്ദുറഹ്മാൻ
ഗുഡ്സ് ഓട്ടോറിക്ഷയുടെ സീറ്റിനടിയിൽ ഒളിപ്പിച്ച് കഞ്ചാവ് കടത്താനായിരുന്നു ശ്രമം. ഇതാണ് എക്സൈസ് പിടിച്ചെടുത്തത്. സംഭവത്തിൽ വല്ലപ്പുഴ ചാക്കിപ്പറമ്പത്ത് വീട്ടിൽ ഗിരീഷ് ബാബു (39) വാണ് പട്ടാമ്പി എക്സൈസ് റൈഞ്ച് ഇൻസ്പെക്ടർ പി. ഹാരിഷിന്റെ നേതൃത്വത്തിലുള്ള സംഘത്തിന്റെ പിടിയിലായത്. തുടർന്ന് പ്രതിയെ പട്ടാമ്പി കോടതിയിൽ ഹാജരാക്കി
പ്രതികരിക്കാൻ ഇവിടെ എഴുതുക