ചെന്നൈ: അന്തരിച്ച ഗായിക വാണി ജയറാമിന്റെ സംസ്കാരം ഇന്ന് ഉച്ചയ്ക്ക് രണ്ടിന് ചെന്നൈ ബസന്റ് നഗറിലെ ശ്മശാനത്തില്‍ നടക്കും. സിനിമാ താരങ്ങളും സുഹൃത്തുക്കളും ബന്ധുക്കളും ചടങ്ങില്‍ പങ്കെടുക്കുമെന്നാണ് അറിയുന്നത്.
ശനിയാഴ്ച രാവിലെയാണ് ചെന്നൈയിലെ നുങ്കമ്പാക്കത്തെ വീട്ടില്‍ ഗായികയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭര്‍ത്താവ് മരിച്ച് മൂന്ന് വര്‍ഷമായി ഇവര്‍ ഒറ്റയ്ക്കായിരുന്നു താമസം. വീട്ടുജോലിക്കാരിയായ യുവതി രാവിലെ ജോലിക്കെത്തിയപ്പോള്‍ ബെല്ലടിക്കുകയും ഫോണ്‍ വിളിക്കുകയും ചെയ്തെങ്കിലും പ്രതികരണമൊന്നും ലഭിക്കാത്തതിനെ തുടര്‍ന്ന് അയല്‍വാസികളെയും പിന്നീട് പൊലീസിനെയും വിവരമറിയിക്കുകയായിരുന്നു.
പൊലീസ് വാതില്‍ തകര്‍ത്ത് അകത്തുകയറിയപ്പോഴാണ് വാണി ജയറാം തറയില്‍ കിടക്കുന്നത് കണ്ടത്. നെറ്റിയില്‍ ഒരു മുറിവുണ്ടായിരുന്നു. മുറിയിലെ ടീപ്പോയില്‍ തല ഇടിച്ചാതാകാമെന്നാണ് പൊലീസ് നിഗമനം. ആശുപത്രിയിലെത്തിച്ച ശേഷമാണ് മരണം സ്ഥിരീകരിച്ചത്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക