മുടി വൃത്തിയാക്കാന്‍ സോപ്പ് ഉപയോഗിയ്ക്കുന്നവരുണ്ട്. എന്നാൽ ഇനി അരുത്. സോഡിയത്തിന്റെ ഒരു സാള്‍ട്ടില്‍ വെജിറ്റബില്‍ ഓയില്‍ ചേര്‍ക്കുമ്പോഴുണ്ടാകുന്ന ഒരു വസ്തുവാണ് സോപ്പ്. ഇതിന്റെ പിഎച്ച് എന്നത് 8-10 വരെയാണ്.
വളരെ ആല്ക്കലിയുള്ള പിഎച്ച് ആണിത്. ഇത് ചര്‍മത്തില്‍ തേയ്ക്കുമ്പോള്‍ ആല്‍ക്കലൈന്‍ പിഎച്ച് ആയി മാറി ഇത് ബാക്ടീരിയകളെയും വൈറസുകളേയും നശിപ്പിയ്ക്കുന്നു. അഴുക്ക് നീക്കുന്നു. ഇത്രയും ആല്ക്കലിയായുള്ള സോപ്പ് കുളിച്ച് കയറുമ്പോള്‍ ആല്‍ക്കലി മാറി വീണ്ടും ശരീരം അസിഡിക്കായി മാറും. എന്നാല്‍ തലയില്‍ ഇത് തേച്ച് കുളിയ്ക്കുമ്പോള്‍ 4.5-5.5 വരെയുള്ള തലയിലെ പിഎച്ചിനെ ഇത് ബാധിയ്ക്കും.
തലയോട്ടിയില്‍ ഇത് പെട്ടെന്ന് അസിഡിക്കായി മാറില്ല. ശരീരത്തില്‍ ഇത് അസിഡിക്കായി മാറും. ശരീരം സ്വാഭാവിമായി അസിഡിക്കാണ്. തലയോട്ടിയില്‍ ആല്‍ക്കലി സ്വഭാവം നീണ്ടു നില്ക്കുമ്പോള്, അതായത് സോപ്പ് തേയ്ക്കുമ്പോള്‍ കൂടുതലായി ബാക്ടീരികള്‍ വളരുന്നു. ഇത് താരന് പോലുള്ള പ്രശ്നങ്ങള്‍ക്ക് കാരണമാകുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക