ബിഗ്സ്ക്രീൻ , മിനിസ്ക്രീൻ പ്രേക്ഷകർക്ക് സുപരിചിതയാണ് ദേവിക നമ്പ്യാർ എന്ന നടിയെ. അവതാരകയായും നടിയായുമെല്ലാം താരം പ്രേക്ഷകർക്ക് മുന്നിലെത്തിയിട്ടുണ്ട്. മിനിസ്ക്രീനിലാണ് ദേവിക കൂടുതലായും എത്തിയിരുന്നത്. സ്റ്റാർ സിംഗർ എന്ന റിയാലിറ്റി ഷോയിലൂടെ എത്തിയ വിജയ് മാധവിനെയാണ് ദേവിക ജീവിത പങ്കാളിയാക്കിയത്.
ഗ്രാമി പുരസ്കാര വേദിയിൽ ചരിത്ര നേട്ടം വരിച്ച് ‘പവർഫുൾ വുമൺ ഇൻ മ്യൂസിക്’ എന്നറിയപ്പെടുന്ന ബിയോൺസെ
വിവാഹ ശേഷമാണ് ഇരുവരും കൂടുതൽ സമൂഹ മാധ്യമങ്ങളിൽ സജീവമായതെന്നും പറയാം. ഗാനങ്ങൾ ആലപിച്ചും ഓരോ വിശേഷങ്ങൾ പങ്കുവച്ചുമെല്ലാം ഇരുവരും ആരാധകർക്ക് മുന്നിലെത്തി. ഗർഭിണി ആയ ശേഷം ഓരോ നിമിഷവും താരം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ തങ്ങളുടെ ഫോട്ടോകൾ പങ്കുവച്ചിരിക്കുകയാണ്. നിറവയറിൽ സെറ്റ് സാരിയണിഞ്ഞ് സുന്ദരിയായാണ് ദേവിക എത്തുന്നത്. വിജയ് ആകട്ടെ ദേവികയെ ചേർത്ത് പിടിച്ച് എത്തിയിരിക്കുന്നു.
മുടിയുടെ ആരോഗ്യത്തിന് കുഞ്ഞുള്ളിയും എള്ളും ഇട്ട് കാച്ചിയ എണ്ണ
ഇരുവർക്കും ആശംസകളറിയിച്ചുക്കൊണ്ട് നിരവധി പേരാണ് സമൂഹ മാധ്യമങ്ങളിൽ സജീവമാകുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക