ഗ്രാമി പുരസ്കാര വേദിയിൽ ചരിത്ര നേട്ടം വരിച്ച് ‘പവർഫുൾ വുമൺ ഇൻ മ്യൂസിക്’ എന്നറിയപ്പെടുന്ന ബിയോൺസെ. 64-ാമത് ഗ്രാമി പുരസ്കാര വേദിയിൽ ബിയോൺസെ ഏറ്റവും കൂടുതൽ തവണ പുരസ്കാരം നേടുന്ന വ്യക്തിയായി.
കഴിഞ്ഞ വർഷത്തെ ഗ്രാമിയിൽ ഏറ്റവും കൂടുതൽ തവണ പുരസ്കാരം നേടുന്ന വനിതയായിരുന്നു ബിയോൺസെ . പാൻഡമിക്കിന് ശേഷം അവാർഡ് നിശ ലോസ് ആഞ്ചലസിലേയ്ക്ക് തിരിച്ചെത്തിയ വർഷമാണ് 2023. ട്രെവർ നോഹ ആണ് ഹോസ്റ്റ്. മികച്ച ആർ ആൻഡ് ബി സോഗ്(റിതം ആൻഡ് ബ്ലൂസ്) വിഭാഗത്തിൽ കഫ്ഫ് ഇറ്റിനാണ് ആണ് ബിയോൺസെ പുരസ്കാരം നേടിയിരിക്കുന്നത്.
ഗായിക, എഴുത്തുകാരി, അഭിനേത്രി, നർത്തകി എന്നീ നിലകളിൽ തുടരുന്ന ബഹുമുഖ പ്രതിഭ സിനിമയും സംഗീത ആൽബങ്ങളുമായി കലാപരീക്ഷണങ്ങൾ തുടരുകയാണ്. ലോകവ്യാപകമായി ആയിരക്കണക്കിന് ആരാധകരാണ് ബിയോൺസെയ്ക്ക് ഉള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക