വിഷ്ണു ഉണ്ണികൃഷ്ണനും ബിബിൻ ജോർജും കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ വെടിക്കെട്ട് തിയേറ്ററുകളിൽ വലിയ വിജയം നേടുകയാണ്. മികച്ച പ്രതികരണമാണ് ചിത്രം സ്വന്തമാക്കുന്നത്. ഇരുവരും ചേർന്ന് തന്നെയാണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിന് അഭിനന്ദനങ്ങൾ പറഞ്ഞുകൊണ്ട് എത്തിയിരിക്കുകയാണ് നടനും അവതാരകനുമായ രമേഷ് പിഷാരടി.
നിറവയറിൽ അതീവ സുന്ദരിയായി ദേവിക; ചേർത്ത് പിടിച്ച് വിജയ്
“ആഗ്രഹിക്കുന്നിടത്തു നിന്നും ആഗ്രഹിച്ചിടത്തേക്കുള്ള ദൂരം… പലപ്പോഴും ചിന്തിക്കുന്നതിലും ഏറെയാണ്.ഏതെങ്കിലും ഒരു സിനിമയിൽ ചെറിയൊരു വേഷം എന്നത് പോലും ശ്രമിക്കുന്നവർക്ക് ആ യാത്ര മനസിലാക്കാനാകും. സ്വന്തമായി കഥ, തിരക്കഥ, സംഭാഷണം, സംവിധാനം, കേന്ദ്ര കഥാപാത്രങ്ങൾ എന്നിവ ചെയ്ത് ഒരു ചിത്രം തിയേറ്ററിൽ എത്തിക്കുക….. ആ സിനിമയിൽ ഇരുന്നൂറീലധികം പുതുമുഖങ്ങൾക്ക് മികച്ച അവസരം കൊടുത്ത് ….അവരുടെ പ്രകടനങ്ങളെ വിലയിരുത്തി വെള്ളിത്തിരയിൽ മികച്ച കഥാപാത്രങ്ങൾ ആക്കി മാറ്റുക.
മൂന്നാം തവണയും ഗ്രാമി പുരസ്കാരം സ്വന്തമാക്കി ഇന്ത്യൻ ഗായകൻ റിക്കി കെജ്
ബിബിൻ,വിഷ്ണു…
15 കൊല്ലം മുൻപുള്ള നിങ്ങളെ അറിയാവുന്ന ഒരാൾ എന്ന നിലയ്ക്ക് എനിക്ക് നിങ്ങളോടുള്ള സ്നേഹം.. നിങ്ങളുടെ കഠിനാധ്വാനത്തോടുള്ള ബഹുമാനം ഇരട്ടിയാണ്. ‘വെടിക്കെട്ട്’ തീയേറ്ററുകളിൽ മികച്ച അഭിപ്രായം നേടുമ്പോൾ…പരിമിതികളും പരിധികളും മാത്രം കൈമുതലാക്കി ഇറങ്ങി പുറപെട്ട നിങ്ങൾ ഒരു പാട് പേർക്ക് പ്രചോദനം ആകുകയാണ്.
സ്വവര്‍ഗാനുരാഗികളായ കുട്ടികളെ മാതാപിതാക്കള്‍ ഒരിക്കലും വീട്ടില്‍ നിന്ന് പുറത്താക്കരുതെന്ന് പോപ്പ്
ശ്രീ ഗോകുലം ഗോപാലൻ
ബാദുഷ
ഷിനോയ്
വലിയ പണം മുടക്കുള്ള ഒരു വ്യവസായം ആയിരുന്നിട്ടും പണത്തിനു മീതെ ചിന്തിക്കാൻ നിങ്ങൾ കാണിച്ച ധൈര്യം ആണ് ‘വെടിക്കെട്ടിന്റെ’ വിജയം.- രമേഷ് പിഷാരടി കുറിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക