നവാഗതനായ വിഷ്ണു ശശിശങ്കര്‍ സംവിധാനം ചെയ്ത ചിത്രമാണ് മാളികപ്പുറം. ചിത്രം നൂറുകോടി ക്ലബ്ബിൽ ഇടം നേടിയതെല്ലാം വലിയ വാർത്തയായിരുന്നു. അഭിലാഷ് പിള്ളയാണ് ചിത്രത്തിന്റെ കഥ എഴുതിയിരിക്കുന്നത്. ഉണ്ണിമുകുന്ദന്റെ ഏറ്റവും മികച്ച ചിത്രങ്ങളിലൊന്നായാണ് മാളികപ്പുറം വിലയിരുത്തപ്പെടുന്നത്.
പേൻ ശല്യം അകറ്റാൻ രണ്ട് വഴികളിതാ
ബാലതാരം ദേവനന്ദയാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. ഇന്ദ്രൻസ്, മനോജ് കെ ജയൻ, സൈജു കുറുപ്പ്, രമേശ് പിഷാരടി, സമ്പത്ത് റാം, ശ്രീപഥ് എന്നിവരും ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഇപ്പോഴിതാ ചിത്രം ഒടിടി റിലീസിന് തയ്യാറെടുക്കുകയാണ്.
രാവിലത്തെ കാപ്പിക്കും ചായയ്ക്കും പകരം ഇതൊന്ന് ശീലമാക്കൂ; മാറ്റം അനുഭവിച്ചറിയാം
ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെയാണ് ചിത്രം സ്ട്രീം ചെയ്യുക. ഉടൻ എത്തും എന്ന രീതിയിലാണ് അണിയറ പ്രവർത്തകർ ഇക്കാര്യം അറിയിച്ചിരിക്കുന്നത്. എന്നാൽ എന്നാണ് എന്ന കൃത്യമായ തീയതി അറിയിച്ചിട്ടില്ല. ഡിസംബര്‍ 30 ന് കേരളത്തിലെ 145 സ്ക്രീനുകളിലെ റിലീസോടെ പ്രദര്‍ശനം ആരംഭിച്ച ചിത്രം പിന്നാലെ ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലേക്കും വിദേശ മാര്‍ക്കറ്റുകളിലേക്കും എത്തുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക