ആരോഗ്യകരമായ ജീവിതം നയിക്കാന്‍ ശരീരഭാരം നിയന്ത്രിക്കേണ്ടത് അനിവാര്യമാണ്. ഇന്ന് ആളുകള്‍ ആരോഗ്യ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധിക്കുകയും വ്യയാമത്തിലും ഭക്ഷണകാര്യത്തിലും പ്രത്യേകം പ്രാധാന്യം നല്‍കുകയും ചെയ്യാറുണ്ട്. ഇന്ന് ആളുകള്‍ പൊണ്ണത്തടി കുറയ്ക്കാൻ ജിമ്മിലും വ്യായാമത്തിലും ഏർപ്പെടുന്നതിന്റെ പ്രധാനകാരണം ഇതാണ്.
ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഈ ഭക്ഷണ കോമ്പിനേഷനുകളെക്കുറിച്ച് അറിഞ്ഞിരിക്കേണ്ടത് പ്രധാനമാണ്. ഇവിടെ, നിങ്ങളുടെ ശരീരത്തെ പൊണ്ണത്തടിയിൽ നിന്ന് അകറ്റി ആരോഗ്യത്തോടെ നിലനിര്‍ത്തുന്ന ചില ഭക്ഷണ കോമ്പിനേഷനുകളെക്കുറിച്ച് അറിയാം…
ശരീരഭാരം കുറയ്ക്കാനുള്ള ചില കുറുക്കുവഴികൾ
ഭക്ഷണത്തിൽ പച്ചക്കറികളും തൈരും ഒരുമിച്ച് ചേർക്കാം. ഈ കോമ്പിനേഷന്‍ അമിത ശരീരഭാരം കുറയ്ക്കാന്‍ സഹായിയ്ക്കും. അതായത്, തൈരില്‍ കുക്കുമ്പർ ചേര്‍ത്ത് കഴിയ്ക്കാം. എന്നാല്‍ ഒരു കാര്യം ഓര്‍ക്കേണ്ടത് തൈരില്‍ ഉപ്പ് കലർത്താൻ പാടില്ല എന്നതാണ്. സാധാരണ ഉപയോഗിക്കുന്ന ഉപ്പ് ഒഴിവാക്കി പകരം, പിങ്ക് ഉപ്പ് ചേർക്കാൻ കഴിയും.
ഗ്രീന്‍ ടീ, ചെറുനാരങ്ങ, പുതിനയില എന്നിവ ചേര്‍ന്ന ഈ കോമ്പിനേഷന്‍ ശരീരഭാരം കുറയ്ക്കാന്‍ ഉത്തമമാണ്. ഇത് കരളിന്റെ ആരോഗ്യം മെച്ചപ്പെടുത്താന്‍ മാത്രമല്ല, ശരീരത്തില്‍ നിന്നും കൊഴുപ്പ് എരിയിച്ചു കളയാനും ഏറെ ഉപകാരപ്രദമാണ്. വിറ്റാമിൻ സി, ഫൈബർ, വിറ്റാമിൻ ബി 5 തുടങ്ങിയ പോഷകങ്ങൾ ഈ കോമ്പിനേഷനിൽ സമൃദ്ധമായി കാണപ്പെടുന്നു, ഇത് ഉപാപചയം മെച്ചപ്പെടുത്തുക മാത്രമല്ല ശരീരത്തിലെ ഊർജ്ജം നിലനിർത്തുകയും ചെയ്യും. ഈ കോമ്പിനേഷന്‍ പതിവായി ഉപയോഗിക്കുന്നത് അമിതവണ്ണം കുറയ്ക്കാന്‍ സഹായിയ്ക്കും
പുഴുങ്ങിയ മുട്ടയും സാലഡും ഒരുമിച്ചു കഴിക്കാം. ഈ കോമ്പിനേഷന്‍ ശരീരഭാരം കുറയ്ക്കാൻ സഹായിയ്ക്കും. കുക്കുമ്പർ, തക്കാളി, കാബേജ് മുതലായവയും ഒപ്പം പുഴുങ്ങിയ മുട്ട ചേർക്കുകയും ചെയ്താൽ ഇവയില്‍ അടങ്ങിയിരിയ്ക്കുന്ന പ്രോട്ടീൻ, ഇരുമ്പ്, വിറ്റാമിൻ ബി 12, വിറ്റാമിൻ ഡി തുടങ്ങിയ പോഷകങ്ങൾ ആരോഗ്യത്തെ പല പ്രശ്നങ്ങളിൽ നിന്നും അകറ്റി നിർത്തുകയും ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക