പശുവിനെ കെട്ടിപ്പിടിക്കുന്നത് അസുഖങ്ങൾ മാറുവാൻ സഹായിക്കുമെന്ന് മന്ത്രി. വിചിത്ര പ്രസ്താവനയുമായി രംഗത്ത് വന്നിരിക്കുന്നത് ഉത്തർപ്രദേശ് മന്ത്രി ധരം പാൽ സിംഗ് ആണ്.
തമിഴ്നാട്ടിൽ ‘അംശവേണി’യുടെ ബേബി ഷവർ ആഘോഷമാക്കി ഗ്രാമവാസികൾ
പശുവിനെ കെട്ടിപിടിക്കുന്നത് ബിപി കുറയ്ക്കുവാനും അസുഖങ്ങൾ വരുന്നത് തടയാനുമെന്നാണ് അദ്ദേഹം പറഞ്ഞത്. കഴിഞ്ഞ ദിവസം കേന്ദ്ര മൃഗ സംരക്ഷണ വകുപ്പ് പറഞ്ഞ നിർദേശത്തോടുള്ള പ്രതികരണമാണിത്. വാലന്റൈൻസ് ഡേയിൽ കൗ ഹഗ് ഡേ ആചരിക്കണമെന്ന് നിർദേശം നൽകിയിരുന്നു.
ഇന്ത്യയില്‍ 10 കോടി അംഗങ്ങള്‍ കടന്ന് ലിങ്ക്ഡ്ഇന്‍; അംഗത്വത്തിൽ 56% വളർച്ച
കേന്ദ്രത്തിന്റെ ഈ ആഹ്വാനം സ്വാഗതം ചെയ്തുകൊണ്ടാണ് മന്ത്രിയുടെ പ്രസ്താവന. എല്ലാവരും പശുവിനെ കെട്ടിപ്പിടിച്ച് ആഘോഷിക്കണമെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക