സില്‍ക്ക് പോലെ തിളങ്ങുന്ന സുന്ദരമായ ചര്‍മ്മം ഏതൊരു പെണ്‍കുട്ടിയുടേയും സ്വപ്നമാണ്. ചര്‍മ്മം നേരിടുന്ന പ്രശ്നങ്ങള്‍ നിരവധിയാണ്. അതായത്, നിറം മങ്ങുക, ചുളിവുകള്‍ വീഴുക, കറുത്ത പാടുകള്‍ വരുക തുടങ്ങിയ പ്രശ്നങ്ങള്‍ ചര്‍മ്മത്തിന്റെ ഭംഗിയ്ക്ക് കോട്ടം വരുത്തുക മാത്രമല്ല, കൂടുതല്‍ പ്രായവും തോന്നിപ്പിക്കും, ഇന്ന് ഒട്ടുമിക്ക പെണ്‍കുട്ടികളും സ്ത്രീകളും നേരിടുന്ന പ്രശ്നമാണ് ഇത്. കൂടുതല്‍ പ്രായം തോന്നിക്കും എന്നത് ഒരു വ്യക്തിയുടെ ആത്മവിശ്വാസത്തെ തന്നെ ബാധിക്കുന്ന പ്രശ്നമാണ്.
ചര്‍മ്മത്തിന് അനുയോജ്യമായ സംരക്ഷണം പുറമേ മാത്രമല്ല ശരിയായ ഭക്ഷണക്രമത്തിലൂടെയും നല്‍കേണ്ടത് അനിവാര്യമാണ്. അതായത്, ശരിയായ ഭക്ഷണക്രമം പിന്തുടരുന്നത് വഴി 40 വയസിലും നിങ്ങളുടെ ചർമ്മം ചെറുപ്പമായി നിലനിൽക്കും എന്നതാണ് വസ്തുത.
എങ്ങനെ ചെറുപ്പമായിയിരിയ്ക്കാം? പ്രായം കൂടുന്നതനുസരിച്ച് പലരുടെയും ആശങ്കയാണ് ഇത്. എന്നാല്‍ പ്രായം കൂടുന്നതനുസരിച്ച് ഭക്ഷണ കാര്യത്തില്‍ അല്പം ശ്രദ്ധിച്ചാല്‍ ഈ ചിന്തകള്‍ തനിയെ മാറിപ്പോകും. നിങ്ങള്‍ തന്നെ നിങ്ങളുടെ ചര്‍മ്മം കണ്ട് അതിശയിയ്ക്കും. അതിനായി ചെയ്യേണ്ടത് വളരെ ചെറിയ ചില കാര്യങ്ങളാണ്. അതായത് ചില ഭക്ഷണ സാധനങ്ങള്‍ നിങ്ങളുടെ ദൈനംദിന ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്തുക എന്നതാണ് ഏറ്റവും മികച്ച മാര്‍ഗ്ഗം. അതിനായി ചർമ്മത്തെ എന്നും ചെറുപ്പമായി നിലനിർത്തുന്ന ചില ഭക്ഷണ സാധനങ്ങള്‍ പരിചയപ്പെടാം…
പപ്പായ
നിങ്ങളുടെ ചർമ്മത്തെ വളരെക്കാലം ചെറുപ്പമായി നിലനിർത്താൻ ആഗ്രഹിക്കുന്നുവെങ്കിൽ, ദിവസവും പപ്പായ കഴിക്കുക. കാരണം പപ്പായയില്‍ ചില പ്രത്യേക ഘടകങ്ങള്‍ അടങ്ങിയിട്ടുണ്ട്. ഇതില്‍ അടങ്ങിയിരിയ്ക്കുന്ന ആന്റി ഓക്സിഡന്റുകൾ നിങ്ങളുടെ ചര്‍മ്മത്തിന് ഒരു കവചമായി പ്രവര്‍ത്തിക്കുന്നു, ഇത് വാർദ്ധക്യത്തോട് പോരാടാന്‍ നിങ്ങളുടെ ചര്‍മ്മത്തെ സഹായിയ്ക്കും. ദിവസവും പപ്പായ കഴിയ്ക്കുന്നത് വഴി 40 വയസിലും 30 ന്റെ തിളക്കം കാണപ്പെടും.
മാതളനാരകം
മാതളനാരങ്ങയില്‍ പ്യൂണികലാജിൻ എന്ന സംയുക്തം അടങ്ങിയിട്ടുണ്ട്. ഇത് കൊളാജൻ സംരക്ഷിക്കുകയും നിങ്ങളുടെ വാർദ്ധക്യം തടയുകയും ചെയ്യുന്നു.അതിനാൽ, നിങ്ങളുടെ ചർമ്മം വളരെക്കാലം ചെറുപ്പമായി തുടരണമെങ്കിൽ, മാതളനാരങ്ങ കഴിയ്ക്കുന്നത് ശീലമാക്കാം. ഇങ്ങനെ ചെയ്താല്‍ പ്രായം 10 വയസ് കുറയ്ക്കാം..
ഇലക്കറികൾ
ഇലക്കറികളിലെ ക്ലോറോഫിൽ ചർമ്മത്തിലെ കൊളാജൻ വർദ്ധിപ്പിക്കുന്നു. ഇത് വാർദ്ധക്യത്തിനെതിരെ പോരാടാൻ ശരീരത്തിലെ ഘടകങ്ങളെ സഹായിക്കുന്നു.
തൈര്
തൈര് കഴിക്കുന്നത് ശരീരത്തിന് വളരെ ഗുണകരമാണ്. പ്രോബയോട്ടിക്സ് അടങ്ങിയതാണ് ഇതിന് കാരണം. ഇത് ശരീരത്തിന് നല്ല ബാക്ടീരിയകളെ നല്കുന്നു. കൂടാതെ, തൈരിൽ അടങ്ങിയിരിക്കുന്ന ലാക്റ്റിക് ആസിഡ് ചുളിവുകൾ നീക്കാനും സഹായിയ്ക്കുന്നു. തൈരിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ ബി 12 ചർമ്മത്തിന് തിളക്കം നൽകാൻ സഹായിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക