പെരിന്തൽമണ്ണയിൽ നടന്ന തെരഞ്ഞെടുപ്പിൽ ബാലറ്റുകൾ പരിശോധിക്കണമെന്ന് ഹൈക്കോടതി. ബാലറ്റുകളിൽ കൃത്രിമം നടന്നിട്ടുണ്ടോയെന്ന് കണ്ടെത്തണം. സ്പെഷ്യൽ ബാലറ്റുകളിൽ കൃത്രിമം നടന്നോ എന്ന് പരിശോധിക്കണമെന്നും കോടതി പറഞ്ഞു.
ഇവ ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്തിയാൽ നാല്‍പ്പതിലും പതിനെട്ടിന്റെ തിളക്കം കിട്ടും
പെരിന്തൽമണ്ണ എംഎൽഎ നജീബ് കാന്തപുരത്തിന്റെ തിരഞ്ഞെടുപ്പ് വിജയം ചോദ്യംചെയ്ത് എതിർ സ്ഥാനാർഥിയായിരുന്ന ഇടത് സ്വതന്ത്രൻ കെ.പി.എം. മുസ്തഫയാണ് ഹർജി സമർപ്പിച്ചിരുന്നത്. ഹർജി പരിശോധിക്കുന്നതിന്റെ അവസരത്തിലാണ് ബാലറ്റ് പെട്ടി കാണാതായതായി ശ്രദ്ധിച്ചത്.
‘സ്ട്രെസ്’ അനുഭവപ്പെടുമ്പോള്‍ വിശപ്പ് കൂടുന്നത്തിന്റെ കാരണം ഇതാണ്
തുടർന്ന് കണ്ടെത്തിയ ബാലറ്റ് പെട്ടി ഹൈക്കോടതിയെ ഏൽപ്പിക്കുകയായിരുന്നു. ഉദ്യോഗസ്ഥരുടെ ഭാഗത്ത് എന്തെങ്കിലും തെറ്റ് സംഭവിച്ചിട്ടുണ്ടോ എന്നത് തനിക്കറിയില്ലെന്നും താനും മുന്നണിയും തെറ്റ് ചെയ്തിട്ടില്ലെന്നും നജീബ് കാന്തപുരം വ്യക്തമാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക