ബൈക്ക് മോഷ്ടിച്ചയാളെ വാഹനം സഹിതം പിടികൂടി പോലീസ്. പാലക്കാട് പട്ടാമ്പിയിലാണ് സംഭവം. കഴിഞ്ഞ ദിവസമാണ് പട്ടാമ്പിയിൽ നിന്ന് ഇയാൾ വാഹനം മോഷ്ടിച്ചത്. വളാഞ്ചേരി ആതവനാട് വെട്ടിക്കാട്ട് പാരിക്കുഴിയിൽ ഷനൂപ് (34) ആണ് അറസ്റ്റിലായത്.
തേങ്ങാപ്പാല്‍ ഷാംപൂ തയ്യാറാക്കാം; മുടി കൊഴിച്ചില്‍ പരിഹരിക്കാൻ ഉത്തമമാണ്
തിരൂരിൽ വച്ചാണ് ഇയാൾ അറസ്റ്റിലായത്. കൂറ്റനാട് സ്വദേശിയുടെ ബൈക്കാണ് കഴിഞ്ഞദിവസം മോഷണം പോയത്. തുടർന്ന് വിവിധ സ്ഥലങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ മോഷണംപോയ വാഹനം മലപ്പുറം ജില്ലയിലുള്ളതായി കണ്ടെത്തുകയായിരുന്നു.
ഇവ ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്തിയാൽ നാല്‍പ്പതിലും പതിനെട്ടിന്റെ തിളക്കം കിട്ടും
ഇയാൾക്ക് നേരെ നിരവധി പരാതികളാണുള്ളത്. കഴിഞ്ഞദിവസം തിരൂർ ജയിലിൽനിന്ന് ജാമ്യത്തിൽ ഇറങ്ങിയതാണ്. കോടതിയിൽ ഹാജരാക്കിയ ഷനൂപിനെ റിമാൻഡ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക