ബാങ്കിലെ ലോക്കറിനുള്ളിൽ സൂക്ഷിച്ചിരുന്ന നോട്ടുകൾക്ക് ചിതലരിച്ചു. രാജസ്ഥാനിലെ ഉദയ്പൂരിൽ കാലാജി ഗോരാജി പ്രദേശത്തെ പഞ്ചാബ് നാഷണൽ ബാങ്ക് ശാഖയിലാണ് സംഭവം നടന്നത്. ലോക്കറിനുള്ളിൽ സൂക്ഷിച്ചിരുന്ന 2.15 ലക്ഷം രൂപയുടെ കറൻസി നോട്ടുകളാണ് ചിതലരിച്ച് നശിച്ചത്.
എയർ ഇന്ത്യ 500 പുതിയ വിമാനങ്ങൾ വാങ്ങാനൊരുങ്ങുന്നു
ലോക്കറിൽ സൂക്ഷിച്ചിരുന്ന നോട്ടുകളിൽ ചിതലുകളെ കണ്ടതിനെ തുടർന്ന് ലോക്കർ ഉടമ സുനിത മേത്ത അധികാരികൾക്ക് പരാതി നൽകുകയായിരുന്നു. ലോക്കറിനുള്ളിലെ സാധനങ്ങൾ സുരക്ഷിതമാണെന്നത് ഉറപ്പ് വരുത്തേണ്ടത് ബാങ്കിന്റെ ഉത്തരവാദിത്തമാണെന്ന് ലോക്കർ ഉടമ പറഞ്ഞു.
വിവാഹം ചെയ്തത് ആത്മാവിനെ; വിചിത്ര പരാതികളുമായി ബ്രിട്ടീഷ് ഗായിക
ബാങ്കിന്റെ അനാസ്ഥയും കീടനിയന്ത്രണമില്ലാത്തതുമാണ് ലോക്കറിനുള്ളിലെ സാധനങ്ങൾ കേടുവരാണ് കാരണമെന്ന് ആരോപണം ഉയർന്നിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക