സർക്കാർ ഓഫീസുകളിൽ ഒരു ദിവസം എത്ര പേർക്ക് അവധിയെടുക്കാമെന്ന് നിശ്ചയിച്ചേക്കും. സർക്കാർ ഓഫീസുകളിലുണ്ടാകുന്ന കൂട്ട അവധികളിൽ മാർഗരേഖ ഇറക്കുവാനാണ് റവന്യൂ വകുപ്പ് ആലോചിക്കുന്നത്. ഇത് സംബന്ധിച്ച് ഉന്നത ഉദ്യോഗസ്ഥർ വിവരങ്ങൾ ശേഖരിക്കുവാൻ തുടങ്ങിയിട്ടുണ്ട്.
അങ്ങനെയെങ്കിൽ ഒരു ദിവസം സർക്കാർ ഓഫീസുകളിൽ എത്ര പേർക്ക് അവധി എടുക്കാം എന്നത് സംബന്ധിച്ച് തീരുമാനം എടുത്തേക്കും. വിഷയം വ്യാഴാഴ്ച്ച ചേരുന്ന റവന്യു സെക്രട്ടറിയേറ്റിൽ ചർച്ച ചെയ്യാനാണ് ആലോചന. കോന്നിയിലെ കൂട്ട അവധി വിവാദങ്ങൾക്ക് പിന്നാലെയാണ് പുതിയ നീക്കം.
മലബാറി സ്റ്റൈല്‍ മീന്‍ പത്തിരി തയ്യാറാക്കി നോക്കാം
വിഷയത്തിൽ മന്ത്രി കെ.രാജൻ റിപ്പോർട്ട് തേടിയിരുന്നു. കൂട്ട അവധി ഓഫീസുകളുടെ പ്രവർത്തനത്തെ ബാധിക്കാറുണ്ടെങ്കിലും അതൊന്നും ഇതുവരെ ചർച്ചയായിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക