പടക്കം പൊട്ടിച്ച് എടിഎം തകർത്തു. പണം മോഷ്ടിക്കാനായിരുന്നു ശ്രമം. പാലക്കാട് മണ്ണാർക്കാടാണ് സംഭവം നടന്നത്. എന്നാൽ ശ്രമം നടന്നില്ല. ബാങ്കിൽ അലാറം അടിച്ചതോടെ ബാങ്ക് അധികൃതർ വിവരം പൊലീസ് സ്റ്റേഷനിൽ അറിയിക്കുകയായിരുന്നു.
‘കമാൽ ധമാൽ മലമാൽ’; മതനിന്ദ ആരോപണത്തിൽ മാപ്പ് പറഞ്ഞ് നടൻ ശ്രേയസ് തൽപാഡെ
പുലർച്ചെ നാല് മണിയോടെയാണ് സംഭവം. മണ്ണാർക്കാട് സൗത്ത് ഇന്ത്യൻ ബാങ്ക് എടിഎം ആണ് തകർക്കുവാൻ ശ്രമിച്ചത്. മോഷണ ശ്രമത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു.
ഉത്തരം നല്‍കാതെ മണിക്കൂറുകളോളം സംസാരിക്കാന്‍ പഠിച്ചു; മോദിയെ പരിഹസിച്ച് സ്റ്റാലിന്
നീല ഷർട്ട് ധരിച്ച മുഖം മറച്ച ആളാണ് എടിഎമ്മിന്റെ സൈഡിൽ പടക്കം വച്ച് പൊട്ടിച്ചത്. മാനേജരുടെ സന്ദേശം ലഭിച്ച പൊലീസ് കൃത്യ സമയത്ത് എത്തിയതിനാൽ മോഷ്ടാവിന് പണം അപഹരിക്കാനായില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക