മലയാള സിനിമയിൽ ചെറുതും വലുതുമായ വേഷങ്ങളിൽ പ്രേക്ഷകർക്ക് സുപരിചിതയായ നടിയാണ് സജിത മഠത്തിൽ. നിരവധി സിനിമകളിൽ താരം വേഷമിട്ടിട്ടുണ്ട്. വ്യക്തമായ നിലപാടുകളും അഭിപ്രായങ്ങളുമുള്ള നടി എന്നത് കൂടിയാണ് സജിതാ മഠത്തിലിനെ വ്യത്യസ്തയാക്കുന്നത്. ഇപ്പോഴിതാ അവർ നടി ഭാവനയെ കുറിച്ച് പറഞ്ഞ വാക്കുകളാണ് ശ്രദ്ധേയമാകുന്നത്.
പ്രായം ആഗ്രഹങ്ങൾക്ക് തടസ്സമല്ല; റോപ് സൈക്ലിങ് ചെയ്ത് 67കാരി, വൈറലായി വീഡിയോ
വർഷങ്ങൾക്ക് ശേഷം മലയാള സിനിമയിലേയ്ക്ക് ഭാവന തിരികെ എത്തുകയാണ്.’ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന്’ എന്ന ചിത്രത്തിൽ ഷറഫുദീനൊപ്പമാണ് ഭാവന വീണ്ടും തിരിച്ചെത്തുന്നത്. അതിനിടെയാണ് സജിത മഠത്തിൽ ഭാവനയെ കുറിച്ച് സംസാരിച്ചത്. ”എന്റെ പേര് ഭാവന എന്നാണെന്നും അതിജീവിത എന്ന വാക്കിന് പുറകിൽ ഒളിച്ചിരിക്കേണ്ട ആവശ്യമില്ലെന്നും ഏകദേശം ഒരു വർഷം മുൻപ് അവൾ പ്രഖ്യാപിച്ചു റോഡരികിലെ കൂറ്റൻ പോസ്റ്ററുകളിലേക്ക് അവളിതാ കയറി നിന്നു കഴിഞ്ഞു.
പഠാൻ 1,000 കോടിയിലേയ്ക്ക്; വെള്ളിയാഴ്ച ടിക്കറ്റ് വില കുറച്ച് പ്രദർശിപ്പിക്കും
‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന്’ എന്നത് എനിക്ക് മറ്റൊരു പുതിയ പടം മാത്രമല്ല. മറിച്ച് അക്ഷരാർത്ഥത്തിൽ പൊള്ളുന്ന ജീവിത കനലിലൂടെ സ്ലോമോഷനിൽ അവൾ നടന്നെത്തുന്ന എൻട്രിയാണ്. മലയാള സിനിമാലോകം ഇന്നുവരെ മുന്നോട്ടുവച്ച നായക കഥാപാത്രങ്ങളുടെ എൻട്രി സീനിനെക്കാൾ പതിന്മടങ്ങ് ശക്തിയും ഭംഗിയുമുള്ളതാണത്”. സജിത മഠത്തിൽ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക