ആവശ്യമായ രേഖകളൊന്നും ഇല്ലാതെ കാറിൽ കടത്തിയ 1.45 കോടി രൂപയുമായി മൂന്നുപേർ പിടിയിൽ. മഹാരാഷ്ട്ര സ്വദേശികളായ മൂന്നു പേരെയാണ് മലപ്പുറം പെരിന്തൽമണ്ണ പോലീസ് പിടികൂടിയത്.
മരുമകനെ മധുരപലഹാരങ്ങൾക്കൊപ്പം ബീഡിയും പാനും നൽകി സ്വീകരിക്കുന്ന അമ്മായിയമ്മ; വീഡിയോ വൈറൽ
കാർ ഡ്രൈവർ മഹാരാഷ്ട്ര സാംഗ്ലി പോസ് വാഡി സ്വദേശി ഗണേശ് ജ്യോതിറാം യാദവ് (26), ഖാനാപ്പൂർ സ്വദേശി വികാസ് ബന്ദോപന്ത് യാദവ് (24), തസ്ഗൗൺ വെയ്ഫാലെ സ്വദേശി പ്രദീപ് നൽവാഡെ (39) എന്നിവയാണ് അറസ്റ്റിലായത്. രഹസ്യ വിവരത്തെ തുടർന്നാണ് പോലീസ് പരിശോധന നടത്തിയത്.
കാറിൽ പ്രത്യേക അറയുണ്ടാക്കിയാണ് പണം സൂക്ഷിച്ചിരുന്നത്. സ്റ്റിയറിങ്ങിന് താഴെ ഡാഷ് ബോർഡിന് അടിവശത്തായി രണ്ടുഭാഗത്തേക്കും നീളുന്ന വിധത്തിലായിരുന്നു അറ. ഇതിൽ കടലാസിൽ പൊതിഞ്ഞ നിലയിൽ അഞ്ഞൂറ് രൂപയുടെ നോട്ടുകെട്ടുകളാണ് ഉണ്ടായിരുന്നത്. കാറിലുണ്ടായിരുന്നവരുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ പോലീസ് വിശദമായി പരിശോധിച്ചതോടെയാണ് പണമുണ്ടെന്ന് മനസ്സിലായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക