എല്ലാവരും ഒരിക്കലെങ്കിലും പല്ലുവേദന അനുഭവിച്ചിട്ടുണ്ടാകും. പല്ലുവേദന സഹിക്കാന്‍ സാധിക്കാത്ത വേദനയാണ്. പല്ലില്‍ കേട് വരല്, അണുബാധ എന്നിവ പല്ലുവേദനയ്ക്ക് കാരണമാകാം. പല്ലുവേദന വന്നാല്‍ ഡോക്ടറെ കാണിക്കേണ്ടത് അത്യാവശ്യമാണ്.
പെട്ടെന്ന് പല്ലു വേദന വരുന്ന സാഹചര്യത്തില്‍ വെളുത്തുള്ളി ചവക്കുന്നത് വേദന മാറാനും ബാക്ടീരിയകളെ നശിപ്പിക്കാനും സഹായിക്കും. ഉപ്പുവെള്ളം ഉപയോഗിച്ച് വാ കഴുകുന്നത് പല്ലുവേദനയ്ക്ക് ശമനം നല്‍കും.
ചൂടുവെള്ളത്തില്‍ ഉപ്പിട്ട് വാ കഴുകുന്നതും പല്ലുവേദനയെ കുറയ്ക്കുന്നു. ഇത് ദിവസവും രണ്ടുമൂന്നുതവണ ചെയ്യണം. കൂടാതെ വേദന ഉള്ള ഭാഗം ഉപയോഗിച്ച് ചൂടുള്ള ഗ്രാമ്പൂ ചായ കുടിക്കുന്നതും പല്ലുവേദന കുറയ്ക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക