നഖങ്ങള്‍ വൃത്തിയോടെയും ഭംഗിയോടെയും സൂക്ഷിക്കുക എന്നത് ശ്രമകരമായ ഒരു കര്യമാണ് എന്നാണ് പലരുടെയും ധാരണ. എന്നാല്‍ വീട്ടില്‍ തന്നെ ചെയ്യാവുന്ന ചില പൊടിക്കൈകള്‍ നഖങ്ങളെ ആരോഗ്യത്തോടെയും ഭംഗിയോടെയും സൂക്ഷിക്കാന്‍ സഹായിക്കും.
ഇതിനായി പ്രത്യേകം സധനങ്ങള്‍ ഒന്നും വാങ്ങേണ്ടതില്ല. അടുക്കളയില്‍ തന്നെ വേണ്ട സാധനങ്ങള്‍ ഉണ്ടാകും.
നഖങ്ങള്‍ സുന്ദരമായി സൂക്ഷിക്കാന്‍ സഹായിക്കുന്ന ഒന്നാണ് ഉരുളക്കിഴങ്ങ്. ഉരുളക്കിഴങ്ങ് നന്നായി വേവിച്ച് ഉടച്ച ശേഷം ഇതുകൊണ്ട് നഖങ്ങള്‍ മൂടി മുപ്പത് മിനിറ്റ് വക്കുക. നഖങ്ങള്‍ കൂടുതല്‍ തിളക്കമുള്ളതും വൃത്തിയുള്ളതുമായി മാറുന്നത് കാണാം.
നഖങ്ങളുടെ ഭംഗി വര്‍ധിപ്പിക്കാന്‍ സഹായിക്കുന്ന മറ്റൊന്നാണ് ചെറുനാരങ്ങ. ചെറുനാരങ്ങ നീര് നഖങ്ങളില്‍ നന്നായി തേച്ചുപിടിപ്പിക്കുക, അരമണിക്കൂറിന് ശേഷം ശുദ്ധമായ കോട്ടന്‍ തുണിയിയോ, പഞ്ഞിയോ പനിനീരില്‍ മുക്കി നഖങ്ങള്‍ നന്നായി തുടക്കുക. ഇതൊടെ നഖങ്ങളുടെ മുഖളില്‍ രൂപപ്പെടുന്ന അഴുക്കിന്റെ പാളി ഇല്ലാതാക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക