സ്ത്രീയും, പുരുഷനും എല്ലാ ചിന്തകളും മറന്ന് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടുന്നതിന്റെ ഒരു ഫലം എന്ന് പറയുന്നത് ഗർഭധാരണം ആണ്.
ഒരു സ്ത്രീയുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട സമയമാണ് ഗര്‍ഭാവസ്ഥ. ഗര്‍ഭധാരണത്തിനായി ശ്രമിക്കുന്നവര്‍ പ്രധാനമായും ശ്രദ്ധിക്കേണ്ട പല കാര്യങ്ങളും ഉണ്ട്.
ഏതു ദിവസങ്ങളാണ് ഏറ്റവും ഗര്‍ഭധാരണ സാധ്യതയുള്ളത് എന്നറിയാം.
ഒരു ആര്‍ത്തവചക്രത്തില്‍ ആദ്യ ദിവസങ്ങളില്‍ രക്തം ഉണ്ടാകുന്നു. രക്തസ്രാവം നിന്നതിനുശേഷം കുറച്ചുദിവസം ഒരു വിധത്തിലുള്ള സ്രവവും ഉണ്ടാവില്ല.
അണ്ഡവളര്‍ച്ച ഉണ്ടാവുന്നതോടെ യോനിയില്‍ നിന്നും ചെറിയ തോതില്‍ സ്രവം ഉണ്ടാവുന്നു. ഓവുലേഷന് എന്ന അണ്ഡവിസര്‍ജനത്തോടെ ഈ സ്രവത്തിന്റെ അളവും അതിന്റെ കട്ടിയും (ഇലാസ്റ്റിസിറ്റി) കൂടുന്നു.
ഈ ദിവസങ്ങളാണ് ഏറ്റവും ഗര്‍ഭധാരണ സാധ്യതയുള്ളത്. തുടര്‍ന്ന് മ്യൂക്കസിന്റെ കട്ടി കുറയുന്നതോടെ ഗര്‍ഭധാരണ സാധ്യത കുറയുന്നത് തിരിച്ചറിയാനാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക