ചര്‍മം കൂള്‍ ആക്കും ഈ ഫെയ്സ് പാക്. ഒരു പിടി പുതിനയിലയും രണ്ടു കഷണം കുക്കുമ്പറും കാല് ചെറിയ സ്പൂണ്‍ തേനും ചേര്‍ത്ത് അരച്ച് മുഖത്തു പുരട്ടി 15 മിനിറ്റിനു ശേഷം തണുത്ത വെള്ളത്തില്‍ കഴുകിക്കളയാം.
പുതിനയില പിഴിഞ്ഞ് നീരെടുക്കുക. ഇതില്‍ ഒരു വൈറ്റമിന്‍ ഇ ഗുളിക പൊട്ടിച്ചൊഴിച്ച് മുഖത്ത് അണിയാം. മുഖത്തിന് തുടിപ്പു കിട്ടാന്‍ ഈ നുറുങ്ങുവിദ്യ സഹായിക്കും.
10-12 പുതിനയില അരച്ചെടുക്കുക. ഇതില്‍ ഒരു ചെറിയ സ്പൂണ്‍ നാരങ്ങാനീര് ചേര്‍ത്തു യോജിപ്പിച്ച് മുഖത്തു പുരട്ടി 15 മിനിറ്റിനു ശേഷം കഴുകിക്കളയാം. മുഖക്കുരുവും പാടുകളും മായും.
പ്രതികരിക്കാൻ ഇവിടെ എഴുതുക