നിങ്ങളുടെ കണ്ണിനു ചുറ്റും കറുത്ത പാടുകളുണ്ടോ..? എങ്കിൽ അത് മാറാൻ ദിവസവും ഇങ്ങനെ ചെയ്താൽ മതി.
1. ഉറങ്ങുന്നതിന് മുമ്പ് കണ്ണിന് താഴെ ആല്‍മണ്ട് ഓയില്‍ പുരട്ടുന്നത് കറുത്ത നിറം മാറാന്‍ നല്ലതാണ്.
2. ദിവസവും ഐസ് ഉപയോഗിച്ച് മസാജ് ചെയ്യുന്നത് കണ്ണിന് താഴെയുള്ള കറുത്ത നിറം മാറി കിട്ടാന്‍ ഗുണം ചെയ്യും.
3. ടീ ബാഗുകള്‍ ഉപയോഗിക്കുക. അടഞ്ഞ കണ്ണുകളില്‍ തണുത്ത ചായ ബാഗുകള്‍ പ്രയോഗിക്കുക. ഹെര്‍ബല്‍ ടീ ബാഗുകള്‍ ഉപയോഗിക്കരുത്.
4. വെള്ളരിക്ക കണ്ണിന് മുകളില്‍ വയ്ക്കുന്നത് തണ്ണുപ്പ് കിട്ടാന്‍ നല്ലതാണ്.
5. തക്കാളി നീര്, മഞ്ഞള്‍, നാരങ്ങ നീര് എന്നിവ ഒരുമിച്ച് ചേര്‍ത്ത് കണ്ണിന് താഴേ പുരട്ടുക. കറുത്ത പാട് മാറാന്‍ സഹായിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക