നവാഗതനായ ഗോഡ്ഫി സേവ്യർ ബാബു ചനയും സംവിധാനവും നിർവഹിച്ച് ജയസൂര്യയും കുഞ്ചാക്കോ ബോബനും ഒന്നിക്കുന്ന ചിത്രമാണ് ‘എന്താടാ സജി’. ഇപ്പോൾ ഇതാ ചിത്രത്തിലെ ആദ്യ വീഡിയോ സോംഗ് പുറത്തിറങ്ങി. വില്യം ഫ്രാൻസിസ് സംഗീതം നൽകിയ ഗാനത്തിന് വരികൾ എഴുതിയിരിക്കുന്നത് അർഷാദ് റഹീം ആണ്. മൃദുല വാര്യരും വില്യവും ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്
മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ ആണ് നിർമ്മാണം. നിവേദ തോമസ് ആണ് ചിത്രത്തിൽ നായികയായി എത്തുന്നത്. ആറ് വർഷത്തെ ഇടവേളയ്ക്ക് ശേഷം കുഞ്ചാക്കോ ബോബനും ,ജയസൂര്യയും വീണ്ടും ഒരു ചിത്രത്തിന് വേണ്ടി ഒരുമിക്കുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിന് ഉണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക