വൈറ്റമിന്‍-എ, സി, ഡി, കെ, ബി-6, ബി-12, അയേണ്‍, കാത്സ്യം, മഗ്നീഷ്യം എന്നിവയുടെയെല്ലാം നല്ലൊരു സ്രോതസമാണ് മുന്തിരി. മുന്തിരി കഴിക്കുന്നത് കൊണ്ടുള്ള അഞ്ചത് ആരോഗ്യഗുണങ്ങൾ ഇവയാണ്
ഒന്ന്…
മുന്തിരി ധാരാളം ആന്റി-ഓക്സിഡന്റുകളാല്‍ സമൃദ്ധമാണ്. ഇത് ശരീരകോശങ്ങളെ സംരക്ഷിക്കാനും പ്രതിരോധ ശക്തി വര്‍ധിപ്പിക്കാനുമെല്ലാം സഹായകമാണ്.
രണ്ട്…
ഹൃദയത്തിന്റെ ആരോഗ്യത്തിന് നല്ലതാണ് മുന്തിരിയെന്നും ന്യൂട്രീഷ്യനിസ്റ്റ് നമാമി അഗര്‍വാള്‍ പറയുന്നു. ധമനികളുടെ പ്രവര്‍ത്തനം സുഗമമാക്കാനും മുന്തിരി സഹായകമാണത്രേ. അതുവഴിയും ഹൃദയത്തെ സുരക്ഷിതമാക്കുന്നതില്‍ ഇത് നല്ലൊരു പങ്ക് വഹിക്കുന്നു.
മൂന്ന്…
രക്തസമ്മര്‍ദ്ദം നിയന്ത്രിച്ചുനിര്‍ത്താനും മുന്തിരി ഏറെ സഹായകമാണത്രേ. സോഡിയത്തിന്റെ (ഉപ്പ്) ‘നെഗറ്റീവ്’ ഫലങ്ങളെ ഇല്ലാതാക്കാന്‍ മുന്തിരിയിലടങ്ങിയിരിക്കുന്ന പൊട്ടാസ്യത്തിന് കഴിയും. ഇതുവഴി ബിപി കൂടുന്നത് ഒഴിവാക്കാന്‍ മുന്തിരി സഹായിക്കുന്നു.
നാല്…
കണ്ണുകളുടെ ആരോഗ്യത്തിനും മുന്തിരി ഏറെ നല്ലതാണെന്നാണ് നമാമി അഗര്‍വാള്‍ പറയുന്നത്. കണ്ണിലെ റെറ്റിനയെ സുരക്ഷിതമാക്കാനാണത്രേ മുന്തിരി സഹായിക്കുന്നത്. റെറ്റിനയെ സുരക്ഷിതമാക്കുന്ന പ്രോട്ടീനുകള്‍ കൂടുതലായി ഉത്പാദിപ്പിക്കാന്‍ മുന്തിരി സഹായിക്കുമെന്നാണ് അവര്‍ പറയുന്നത്.
അഞ്ച്…
ശാരീരികാരോഗ്യത്തിന് മാത്രമല്ല, മാനസികാരോഗ്യത്തിനും മുന്തിരി നല്ലതാണത്രേ. അതിനാല്‍ തന്നെ ‘മൂഡ് സ്വിംഗ്സ്’ ഉള്ളവര്‍ക്ക് യോജിച്ചൊരു സ്നാക്ക് ആണ് മുന്തിരിയെന്നും നമാമി അഗര്‍വാള്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക