അവാക്കാഡോ, വാഴപ്പഴം എന്നിവയാണ് ഈ പാക്കിന് പ്രധാനമായി വേണ്ടത്. അവാക്കാഡോ ഓയിലിൽ കാണപ്പെടുന്ന ബീറ്റാ കരോട്ടിൻ, പ്രോട്ടീൻ, ലെസിത്തിൻ, ഫാറ്റി ആസിഡുകൾ, വിറ്റാമിൻ എ, ഡി, ഇ എന്നിവ ചർമ്മത്തെ ഈർപ്പമുള്ളതാക്കാനും സംരക്ഷിക്കാനും കൊളാജനും മെറ്റബോളിസം വർദ്ധിപ്പിക്കാനും സഹായിക്കുന്നു.
ചർമ്മത്തിന് ജലാംശം നൽകാനും ചർമ്മം കൂടുതൽ സോഫ്റ്റാകാനും വാഴപ്പഴം ഗുണം ചെയ്യും. മുഖത്തെ അമിതമായ സെബം ഒഴിവാക്കാനും വാഴപ്പഴത്തിൽ അടങ്ങിയിരിക്കുന്ന സംയുക്തങ്ങൾ അടങ്ങിയിരിക്കുന്നു. ഇനി എങ്ങനെയാണ് ഈ പാക്ക് തയ്യാറാക്കേണ്ടതെന്ന് നോക്കിയാലോ…
ആദ്യം അവാക്കാഡോ ക്രീം പരുവത്തിലാക്കി എടുക്കുക. ശേഷം രണ്ട് വാഴപ്പഴം മിക്സിയിലടിച്ച് പേസ്റ്റ് പരുവത്തിലാക്കി എടുക്കുക. രണ്ടും നല്ല പോലെ യോജിപ്പിക്കുക. ശേഷം പാൽ ചേർത്ത് മുഖത്തിടുക. 15 മിനുട്ട് കഴിഞ്ഞ് ഉണങ്ങി കഴിഞ്ഞാൽ തണുത്ത വെള്ളത്തിൽ കഴുകി കളയുക…ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഊ പാക്ക് ഇടാവുന്നതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക