കേരള നിയമസഭ സ്പീക്കറായി ചുമതലയേറ്റശേഷം ഏറെ വിഷമിപ്പിച്ച നിമിഷമായിരുന്നു വഴികാട്ടിയായ കോടിയേരിയുടെ ചരമോപചാരം നിയമസഭയിൽ വായിക്കേണ്ടി വന്ന നിമിഷങ്ങൾ എന്ന് സ്പീക്കർ എ എൻ ഷംസീർ.
കൈ പിടിച്ചു വളർത്തിയ, രാഷ്ട്രീയത്തിലേക്ക് വഴിതെളിച്ച പ്രിയ സഖാവിന് അനുശോചനം അറിയിച്ചു കൊണ്ട് നിയമസഭയിലെ ആദ്യദിനം ആരംഭിക്കുക എന്നത് അത്രയേറെ സങ്കടമായി മാറിയ കാര്യമായിരുന്നു.
ഇന്ന് കോടിയേരിക്കർപ്പിച്ച നിയമസഭയുടെ ചരമോപചാരപത്രം അദ്ദേഹത്തിന്റെ പ്രിയപത്നി വിനോദിനിക്ക് കൈമാറിയെന്നും സ്പീക്കർ അറിയിച്ചു.
വീട്ടിൽ വരുമ്പോഴേക്കും വരവേറ്റിരുന്ന ആ തേജസ് ഈ വീടിൽ ഇന്ന് ഉണ്ടായിരുന്നില്ല. എങ്ങും ഓർമ്മകൾ അലയടിക്കുന്നു. നെഞ്ചിൽ ഒരായിരം ഓർമ്മകളുടെ കടലിരമ്പം ഈ വീട് സമ്മാനിക്കുന്നുണ്ട്. മരണമില്ലാത്ത പോരാളിയായി കോടിയേരി നമുക്കിടയിൽ ജീവിക്കട്ടെയെന്നും ഷംസീർ എഴുതി .
പ്രതികരിക്കാൻ ഇവിടെ എഴുതുക