മുന്തിരി കഴിക്കുന്നത് വ്യക്തിയുടെ ആരോഗ്യത്തിലും ആയുര്‍ദൈര്‍ഘ്യത്തിലും കാതലായ മാറ്റങ്ങള്‍ വരുത്തുമെന്ന് കണ്ടെത്തി പഠനം .
മികച്ച ഫലമാണ് മുന്തിരി കഴിക്കുന്നതിലൂടെ ലഭിക്കുന്നതെന്ന് പഠനത്തില്‍ വ്യക്തമാക്കുന്നു.കൂടുതല്‍ കൊഴുപ്പടങ്ങിയ ഭക്ഷണങ്ങള്‍ ഒരാളുടെ ആരോഗ്യത്തിലുണ്ടാക്കുന്ന പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഒരു പരിധിവരെ മുന്തിരിക്കു കഴിയുമെന്നാണ് പഠനം .
ദിവസം രണ്ട് കപ്പില്‍ താഴെ മുന്തിരി കഴിക്കുന്നത് ഫാറ്റി ലിവര്‍ കുറയ്ക്കുമെന്നും ആയുസ്സ് വര്‍ധിപ്പിക്കുമെന്നും പഠനം കൂട്ടിച്ചേര്‍ക്കുന്നു.ആന്റിഓക്സിഡന്റ് ജീനുകളുടെ അളവ് മുന്തിരി വര്‍ധിപ്പിക്കുന്നതായി പഠനം ചൂണ്ടിക്കാട്ടി.
മുന്തിരി കഴിക്കുന്നതിലൂടെ മനുഷ്യായുസ്സ് നാല് മുതല്‍ അഞ്ച് വര്‍ഷം വരെ കൂടുമെന്നതാണ് പഠനത്തിലൂടെ കണ്ടെത്തിയിരിക്കുന്നത് .
പ്രതികരിക്കാൻ ഇവിടെ എഴുതുക