തിരുവനന്തപുരം: ചൂടില്‍ നിന്ന് കേരളത്തിന് തല്ക്കാലം രക്ഷയില്ലെന്ന് മുന്നറിയിപ്പ്. കേരളത്തില്‍ ചൂട് രൂക്ഷമാകുമെന്നാണ് മുന്നറിയിപ്പ്. മധ്യകേരളത്തിലും വടക്കന്‍ കേരളത്തിലുമായിരിക്കും ചൂട് ഏറ്റവും രൂക്ഷമാവുക. തലസ്ഥാനം ഉള്‍പ്പെടെ മൂന്ന് ജില്ലകളില്‍ സൂര്യതാപ മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. തിരുവനന്തപുരത്തിന് പുറമെ കണ്ണൂര്‍, കോഴിക്കോട് ജില്ലകളിലാണ് സൂര്യതാപ സാധ്യത.
അതേസമയം, സംസ്ഥാനത്ത് ചൂട് കൂടുന്ന സാഹചര്യത്തില്‍ നിര്‍ജ്ജലീകരണത്തിനും അസ്വസ്ഥതയ്ക്കും സാദ്ധ്യതയുള്ളതിനാല്‍ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.
ദാഹം തോന്നുന്നില്ലെങ്കിലും ധാരാളം വെള്ളം കുടിക്കുക. നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. കടകളില്‍ നിന്നും വഴിയോരങ്ങളില്‍ നിന്നും ജ്യൂസ് കുടിക്കുന്നവര്‍ ശുദ്ധജലമാണ് ഉപയോഗിക്കുന്നതെന്ന് ഉറപ്പാക്കണം. പ്രായമായവര്‍, കൊച്ചുകുട്ടികള്‍, ഗര്‍ഭിണികള്‍, ഗുരുതര രോഗമുള്ളവര്‍, വെയിലത്ത് ജോലി ചെയ്യുന്നവര്‍ എന്നിവര്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നും പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക