വാഴപ്പഴം പ്രഭാതഭക്ഷണത്തിന് യോജിച്ചതല്ലെന്ന് പഠനങ്ങൾ . അതേസമയം അതിലെ അന്നജവും പഞ്ചസാരയും ബാലൻസ് ചെയ്യുന്ന മറ്റ് ഭക്ഷണത്തോടൊപ്പം വാഴപ്പഴം കഴിക്കാമെന്നും പഠനങ്ങൾ പറയുന്നു .
മാക്രോന്യൂട്രിയന്റുകളും ആരോഗ്യകരമായ കൊഴുപ്പുകളും അടങ്ങിയ മറ്റ് ഭക്ഷണം വാഴപ്പഴത്തിന്റെ ദോഷവശങ്ങൾക്ക് പകരമാകും. പകൽ മുഴുവൻ ഊർജം ലഭിക്കുന്നതോടൊപ്പം രക്തത്തിലെ പഞ്ചസാരയുടെ അളവും ആസിഡ് നിലയും നോർമൽ ആകും .
വലുപ്പമുള്ള ഒരു വാഴപ്പഴത്തിൽ 3 ഗ്രാം നാരുകൾ ഉണ്ട്. ഇതിനൊപ്പം ഒരു ബൗള് ഓട്സ് കൂടി ചേരുമ്പോൾ ദഹനം മെച്ചപ്പെടുന്നതിനൊപ്പം വയറ് നിറഞ്ഞതായി തോന്നുകയും ചെയ്യും.
ഫൈബറും അന്നജവും ധാരാളം അടങ്ങിയ വാഴപ്പഴത്തോടൊപ്പം ഹൃദയാരോഗ്യമേകുന്ന കൊഴുപ്പുകളും പ്രോട്ടീനും അടങ്ങിയ ഭക്ഷണം കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവും വിശപ്പും നിയന്ത്രിക്കാൻ സഹായിക്കും. വാഴപ്പഴം പീനട്ട് ബട്ടറിനൊപ്പവും പുഴുങ്ങിയ മുട്ടയോടൊപ്പവും കഴിക്കാം. വെറുംവയറ്റിൽ വാഴപ്പഴം കഴിക്കാനേ പാടില്ല എന്നാണ് ഡോക്ടർമാർ പറയുന്നത് .
പോഷകങ്ങൾ ധാരാളം ഉണ്ടെങ്കിലും വാഴപ്പഴവും അസിഡിക് ആണ്. ഇത് ദഹനപ്രശ്നങ്ങൾ ഉണ്ടാക്കും. പകരം വാഴപ്പഴത്തോടൊപ്പം ഡ്രൈഫ്രൂട്ട്സ് ആയ ബദാം, വാൾനട്ട്, ആപ്പിൾ പോലുള്ള മറ്റ് പഴങ്ങൾ എന്നിവയും കഴിക്കാം. ആസിഡിന്റെ അളവ് കുറയ്ക്കാൻ ആപ്പിൾ സഹായിക്കും.
വാഴപ്പഴത്തിലുള്ള കൂടിയ അളവിലുള്ള മഗ്നീഷ്യം, രക്തത്തിലെ കാത്സ്യവും മഗ്നീഷ്യവുമായുള്ള അസന്തുലിതാവസ്ഥയ്ക്കും കാരണമാവുകയും ഹൃദയത്തിന്റെ പ്രവർത്തനത്തെ ബാധിക്കുകയും ചെയ്യുമെന്ന് ആരോഗ്യ രംഗത്തുള്ളവർ വ്യക്തമാക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക