കൊല്ലം: അഞ്ചലിൽ കൈക്കൂലി വാങ്ങുന്നതിനിടെ താലൂക്ക് സർവേയർ വിജിലൻസിന്റെ പിടിയിൽ. പുനലൂർ താലൂക്കിലെ സർവേയർ മനോജ് ലാൽ 2000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് പിടിയിലായത്.
താലൂക്ക് സർവേയറായ മനോജ് ലാൽ കരവാളൂർ സ്വദേശിയിൽ നിന്ന് 5000 രൂപ കൈക്കൂലി ആവശ്യപ്പെട്ടിരുന്നു. ഇതോടെയാണ് അദ്ദേഹം കൊല്ലം വിജിലൻസിനെ സമീപിച്ചത്. തുടർന്ന് വിജിലൻസ് നൽകിയ 2000 രൂപ അഞ്ചൽ മിനി സിവിൽ സ്റ്റേഷൻ പരിസരത്ത് വച്ച് പരാതിക്കാരൻ മനോജ് ലാലിന് കൈമാറി. കൈക്കൂലി പണം പിടിച്ചെടുത്ത വിജിലൻസ് സംഘം മനോജ് ലാലിനെ അറസ്റ്റ് ചെയ്തു. കൊല്ലം വിജിലൻസ് ഡി.വൈ.എസ്.പി അബ്ദുൾ വഹാബിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക