പോസിറ്റീവ് മൗത് പബ്ലിസിറ്റി ആയിരുന്നു ‘പൊന്നിയിന്‍ സെല്വന് 1’ റിലീസ് ദിനം മുതല്‍ ലഭിച്ചത്. കളക്ഷനിലും അത് പ്രതിഫലിച്ചതോടെ ചരിത്ര വിജയമായി .
തമിഴ്നാട്ടില്‍ നിന്ന് മാത്രം റിലീസിന്റെ ആദ്യ ആഴ്ചയില്‍ 125 കോടിയാണ് നേടിയത്. ഏപ്രില്‍ 28 ന് തിയേറ്ററുകളില്‍ എത്താനിരിക്കുന്ന ചിത്രത്തിന്റെ രണ്ടാം ഭാഗം എന്തായിരിക്കുമെന്ന ചര്‍ച്ചകള്‍ ഇതിനകം ആരംഭിച്ചിട്ടുണ്ട്.
പൊന്നിയിന്‍ സെല്വന് 2-ലെ ആദ്യ സിംഗിള്‍ ഉടന്‍ പുറത്ത് വിടുമെന്ന് പ്രഖ്യാപനം വന്നു . വ്യാഴാഴ്ച വൈകുന്നേരമാണ് നിര്‍മാതാക്കളായ ലൈക്ക പ്രൊഡക്ഷന്‍ ചിത്രത്തിന്റെ ആദ്യ സിംഗിളിന്റെ ബിടിഎസ് പങ്കിട്ടത്. നടി തൃഷയാണ് ഈ ഗാനത്തില്‍ പ്രത്യക്ഷപ്പെടുകയെന്നാണ് സൂചന.
എന്നാല്‍ ചിത്രത്തിന്റെ രണ്ടാം ഭാഗം എത്തുമ്പോള്‍ തെലുങ്കില്‍ ഇത് നഷ്ടസംരംഭം എന്നാണ് വിലയിരുത്തലുകള്‍. പൊന്നിയിന്‍ സെല്വന് 1 തീയറ്ററില്‍ വളരെ മോശം പ്രകടനമാണ് ആന്ധ്രയിലും, തെലങ്കാനയിലും നടത്തിയത്.
അതിനാല്‍, പൊന്നിയിന്‍ സെല്വന് 2 തെലുങ്കില്‍ വിതരണത്തിന് എടുക്കാന്‍ ഒരു വിതരണക്കാരും തയ്യാറാകുന്നില്ല എന്നതാണ് വാർത്തകൾ.
പ്രതികരിക്കാൻ ഇവിടെ എഴുതുക