നടൻ രഘുവരന്റെ പതിനഞ്ചാം ചരമദിനത്തില്‍ ഹൃദയം തൊടുന്ന കുറിപ്പാണ് ജീവിതപങ്കാളിയായിരുന്ന അഭിനേത്രി രോഹിണി ട്വിറ്ററില്‍ പങ്കുവച്ചത്. രഘുവരന് ജീവനോടെയിരുന്നെങ്കില്‍ സിനിമയുടെ ഈ കാലഘട്ടത്തെ ഒരു അഭിനേതാവെന്ന നിലയില്‍ കൂടുതല്‍ സന്തോഷത്തോടെ ഇഷ്ടപ്പെടുമായിരുന്നുവെന്നാണ് രോഹിണി ഓര്‍മ്മിക്കുന്നത്.
‘2008 മാര്‍ച്ച് 19 ഒരു സാധാരണ ദിവസമായി തുടങ്ങിയെങ്കിലും എനിക്കും റിഷിക്കും ഇടയിലെ എല്ലാം അന്നേ ദിവസം മാറിമറിഞ്ഞു. സിനിമയുടെ ഈ മനോഹരമായ കാലത്തെ രഘു ഒരുപാട് ആസ്വദിച്ചേനെ, ഒരു നടന് എന്ന നിലയിലും സന്തോഷവാനായിരുന്നേനെ’ രോഹിണി കുറിച്ചു.
March 19th 2008 started as a normal day but changed everything for me and Rishi. Raghu would have loved this phase of cinema so much and he’d have been happier as an actor too✨ pic.twitter.com/Suq1zCTy3v
— Rohini Molleti (@Rohinimolleti) March 19, 2023
പ്രതികരിക്കാൻ ഇവിടെ എഴുതുക