ജൊഹാനസ്ബർഗ്: വെസ്റ്റ് ഇൻഡീസിനെതിരായ മൂന്നാം ഏകദിനത്തിൽ 61 പന്തിൽ നിന്ന് 119 റൺസ് നേടിയ ഹെൻറിച്ച് ക്ലാസന്റെ മികവിൽ ദക്ഷിണാഫ്രിക്കയ്ക്ക് 4 വിക്കറ്റിന്റെ വിജയം. സ്കോർ: വെസ്റ്റ് ഇൻഡീസ് – 48.2 ഓവറിൽ 260 റൺസ്. ദക്ഷിണാഫ്രിക്ക 29.3 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 264 റൺസെടുത്തു.
123 പന്ത് ബാക്കി നിൽക്കെയാണ് ദക്ഷിണാഫ്രിക്കയുടെ ജയം. 15 ഫോറും അഞ്ച് സിക്സറുകളുമാണ് ക്ലാസൻ നേടിയത്. പരമ്പര 1-1 സമനിലയിൽ അവസാനിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക