കാലിഫോർണിയ: ഗർഭിണികൾ ഭാരപ്പെട്ട ജോലികൾ ചെയ്യരുതെന്നാണ് പൊതുവേയുള്ള അഭിപ്രായം. എന്നാൽ പൂർണഗർഭിണി ആയ ഒരു യുവതി 5 മിനിറ്റ് കൊണ്ട് ഒരു കിലോമീറ്ററിൽ അധികം ദൂരം ഓടി പൂർത്തിയാക്കി ലോക റെക്കോർഡ് സ്വന്തമാക്കി ഏവരെയും അത്ഭുതപ്പെടുത്തിയിരിക്കുകയാണ്.
കാലിഫോർണിയയിലെ ഓറഞ്ച് കൗണ്ടിയിൽ നിന്നുള്ള രണ്ട് കുട്ടികളുടെ അമ്മയും 9 മാസം ഗർഭിണിയും ആയ 30 കാരി മക്കെന്ന മൈലർ ആണ് കാണികളെ ഞെട്ടിച്ചത്. 5.17 മിനിറ്റ് കൊണ്ട് മക്കെന്ന ഒന്നര കിലോമീറ്റർ ദൂരത്തിലധികം ഓടിക്കയറിയത് പുതു ചരിത്രത്തിലേക്കായിരുന്നു. 2020ൽ 5.25 മിനിറ്റിൽ മികച്ച ദൂരം പൂർത്തിയാക്കിയ മറ്റൊരു ഗർഭിണിയായ സ്ത്രീയുടെ റെക്കോർഡ് ആണ് മക്കെന്ന തിരുത്തികുറിച്ചത്.
സ്ത്രീകൾ അവരുടെ ശരീരവും ആരോഗ്യവും ശ്രദ്ധിക്കേണ്ടത് വളരെ അനിവാര്യമാണെന്നാണ് അവർ സൂചിപ്പിക്കുന്നത്. കൂടാതെ ഗർഭകാലത്തെ വ്യായാമങ്ങൾക്കും പ്രാധാന്യം നൽകണം. ഇതൊരിക്കലും താൻ വളരെപ്പെട്ടെന്ന് നേടി എടുത്തതല്ലെന്നും, വിശ്രമത്തോടൊപ്പമുള്ള പരിശീലനത്തിലൂടെയാണ് ഈ നേട്ടം കൈവരിച്ചതെന്നും ഓർമ്മപ്പെടുത്തുന്ന മക്കെന്ന ശരീരം വിശ്രമം അർഹിക്കുന്ന സാഹചര്യങ്ങളിൽ അത് നൽകിയിരിക്കണമെന്നും ഓർമ്മപെടുത്തുന്നു. ആരോഗ്യപൂർണ്ണമായ ഗർഭധാരണത്തെക്കാൾ വലുതായി മറ്റൊന്നുമില്ലെന്നാണ് മക്കെന്നയുടെ അഭിപ്രായം.
പ്രതികരിക്കാൻ ഇവിടെ എഴുതുക