നടൻ നാഗ ചൈതന്യയുമായി അഞ്ച് വര്‍ഷം നീണ്ട ദാമ്പത്യം അവസാനിപ്പിച്ച് ഒക്ടോബർ 2021ലാണ് ഇരുവരും വേര്‍പിരിഞ്ഞത്. എന്നാല്‍ ആ വേര്‍പിരിയല്‍ തനിക്ക് ഒരു ആഘാതവും ഉണ്ടാക്കിയിട്ടില്ലെന്ന് ഇപ്പോള്‍ വിശദീകരിക്കുകയാണ് സാമന്ത. ഇന്ത്യ ടുഡേയ്ക്ക് നല്കിയ അഭിമുഖത്തിലാണ് സ്നേഹം സംബന്ധിച്ചും. തന്റെ പരാജയപ്പെട്ട ബന്ധത്തെക്കുറിച്ചും സാമന്ത മനസ് തുറന്നത്.
“സ്നേഹമാണ് എന്നെ മുന്നോട്ട് നയിക്കുന്നത്. അതിന് ഒരു പുരുഷന് സ്ത്രീയെ സ്നേഹിക്കണം എന്നില്ല, കഴിഞ്ഞ എട്ട് മാസമായി എനിക്ക് ഒപ്പം നിന്ന എന്റെ സുഹൃത്തുക്കളുടെ സ്നേഹമാണ് എന്നെ മുന്നോട്ട് നയിക്കുന്നത്. എനിക്ക് തിരിച്ചു നല്കാന് ഏറെ സ്നേഹമുണ്ട്. ഞാന്‍ എപ്പോഴും സ്നേഹിക്കപ്പെടുന്നുണ്ട്. പരാജയപ്പെട്ട ഒരു ബന്ധം എനിക്ക് നിന്ദ്യമായതോ, കയ്പ്പേറിയതായോ അനുഭവപ്പെട്ടിട്ടില്ല” -സ്നേഹത്തെക്കുറിച്ചുള്ള ചോദ്യത്തോട് സാമന്ത പ്രതികരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക