തലവേദനക്ക് പിന്നിലെ കാരണം കണ്ടെത്തേണ്ടത് അത്യാവശ്യമാണ്. തലവേദന കൂടെക്കൂടെ വരുന്നുണ്ടെങ്കില്‍ ഒരു ഡോക്ടറെ കണ്ട് വിശദമായ പരിശോധന നടത്തുകയാണ് വേണ്ടത്. ഇതിലൂടെ മാത്രമേ തലവേദനയുടെ കാരണം വ്യക്തമായി മനസിലാക്കാൻ സാധിക്കൂ. കാലാവസ്ഥാ വ്യതിയാനം, ഇതുമൂലമുണ്ടാകുന്ന അണുബാധകള്‍ (ജലദോഷം- ചുമ പോലെ), രൂക്ഷമായ ഗന്ധങ്ങള്‍, വെളിച്ചം, സ്ട്രെസ്, ആര്ത്തപ്രശ്നങ്ങള് തുടങ്ങി സാധാരണഗതിയില്‍ തലവേദന സൃഷ്ടിക്കുന്ന ഘടകങ്ങള്‍ ഒരുപാടുണ്ട്.
ഇക്കൂട്ടത്തില്‍ പലപ്പോഴും നാം കരുതാത്തൊരു കാരണമുണ്ട്, ഭക്ഷണം. അതെ, ഭക്ഷണവും ചില സന്ദര്‍ഭങ്ങളില്‍ തലവേദനയ്ക്ക് കാരണമായി വരാം. ഇത്തരത്തില്‍ തലവേദന സൃഷ്ടിച്ചേക്കാവുന്ന ചില ഭക്ഷണപാനീയങ്ങളെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്.
ഒന്ന്…
ചിലര്‍ക്ക് റെഡ് വൈൻ കഴിക്കുന്നത് കൊണ്ട് തലവേദനയുണ്ടാകാം. ചിലര്‍ക്ക് ഇതിന്റെ അളവ് കൂടിയാലേ തലവേദനയുണ്ടാകൂ. ഇത് വളരെ ആപേക്ഷികമാണ്.
രണ്ട്…
ചീസ് കഴിക്കുമ്പോഴും തലവേദനയ്ക്കുള്ള സാധ്യതയുണ്ട്. ചീസിലടങ്ങിയിരിക്കുന്ന ‘ടിരാമിൻ’ എന്ന അമിനോ ആസിഡ് രക്തക്കുഴലുകള്‍ ചുരുങ്ങുന്നതിന് കാരണമാക്കുമത്രേ. ഇതിന്റെ ഭാഗമായി തലവേദനയുണ്ടാകാം.
മൂന്ന്…
ചോക്ലേറ്റ് കഴിച്ചാലും തലവേദനയ്ക്കുള്ള സാധ്യതയുണ്ടാകാം. ചോക്ലേറ്റ് വെറുതെ കഴിക്കുന്നത് കൊണ്ട് തലവേദന വരില്ല. എന്നാല്‍ അളവിലധികം ചോക്ലേറ്റ് കഴിക്കുന്നതാണ് തിരിച്ചടിയാവുക.
നാല്…
ചിലര്‍ക്ക് പാലും തലവേദനയുണ്ടാക്കാം. ‘ലാക്ടോസ് -ഇൻടോളറന്റ്’ ആയവരില്‍ അഥവാ പാലിനോട് അലര്‍ജിയുള്ളവരിലാണ് ഇത് കാണുക.
അഞ്ച്…
സിട്രസ് ഫ്രൂട്ട്സ് എന്നറിയപ്പെടുന്ന പഴങ്ങളുണ്ട്. ഓറഞ്ച്, മുന്തിരി, നാരങ്ങയെല്ലാം ഇതിലുള്‍പ്പെടുന്നതാണ്. ഇവ കഴിക്കുന്നതിലൂടെയും ചിലര്‍ക്ക് തലവേദനയുണ്ടാകാം.
ആറ്…
കൃത്രിമമധുരം അടങ്ങിയ ഭക്ഷണപാനീയങ്ങള്‍ കഴിക്കുന്നതിലൂടെയും ചിലരില്‍ തലവേദനയുണ്ടാകാം. കൃത്രിമമധുരത്തിലടങ്ങിയിട്ടുള്ള ഘടകങ്ങള്‍ നമ്മുടെ ശരീരത്തിലെ ‘ഡോപമിൻ’ ഹോര്‍മോണ്‍ അളവ് കുറയ്ക്കുന്നത് മൂലമാണിത് സംഭവിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക