സ്ഥാപനങ്ങൾക്ക് ഇനി മുതൽ ബ്ലൂ ടിക്ക് വേഗത്തിൽ കിട്ടും. പുതിയ പ്രഖ്യാപനവുമായി എത്തിയിരിക്കുകയാണ് ട്വിറ്റർ ഇപ്പോൾ. വേരിഫൈഡ് ഓർഗനൈസേഷൻസ് സെറ്റിങ്ങ്സുമായാണ് ട്വിറ്റർ രംഗത്തെത്തിയിരിക്കുന്നത്. തങ്ങളുടെ ഔദ്യോഗിക ട്വിറ്റർ പേജിലൂടെയാണ് ഇക്കാര്യം സംബന്ധിച്ച പ്രഖ്യാപനം ട്വിറ്റർ നടത്തിയിരിക്കുന്നത്.
ഇന്‍സ്റ്റഗ്രാമിൽ മണിക്കൂറുകൾ കൊണ്ട് വിജയ്ക്ക് 4 മില്യണ്‍ ഫോളോവേഴ്സ്
പുതിയ സംവിധാനത്തിലൂടെ ഇനി സ്ഥാപനങ്ങൾക്ക് സ്വയം തന്നെ അവരുടെ സ്ഥാപനവുമായി ബന്ധപ്പെട്ട വേരിഫിക്കേഷൻ കൈകാര്യം ചെയ്യുവാൻ സാധിക്കും. വേരിഫൈഡ് ഓർഗനൈസേഷനിൽ അക്കൗണ്ട് തുടങ്ങിയതിനു ശേഷം സബ്സ്ക്രിപ്ഷൻ എടുക്കുകയാണ് സ്ഥാപനം ആദ്യം ചെയ്യേണ്ടത്.
അക്രമി ഉത്തർ പ്രദേശ് സ്വദേശിയാണെന്ന് പ്രാഥമിക നിഗമനം
തുടർന്ന് ഇതിൽ പറയുന്ന കാര്യങ്ങൾ വ്യക്തമായും കൃത്യമായും ചെയ്യുക. അഫിലിയേറ്റ് ചെയ്ത സ്ഥാപനത്തിന്റെ പ്രൊഫൈൽ ചിത്രം അവസാനം കാണുവാൻ സാധിക്കും. ഇതിൽ ക്ലിക്ക് ചെയ്താൽ സ്ഥാപനത്തിന്റെ അക്കൗണ്ട് കാണുവാനും സാധിക്കും. 82,300 രൂപയാണ് ട്വിറ്റർ വെരിഫൈഡ് ഓർഗനൈസേഷൻ സബ്സ്ക്രിപ്ഷൻ എടുക്കുന്നതിനായി പ്രതിമാസം ചിലവഴിക്കേണ്ടതായി വരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക