കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടമാകുന്ന ഓട്സ് ആപ്പിൾ ഷേക്ക് തയ്യാറാക്കാം
വേണ്ട ചേരുവകൾ…
ആപ്പിൾ ഒന്നര കപ്പ്
ഓട്സ് ഒന്നര കപ്പ്
പാൽ 3 കപ്പ്
തേൻ ഒരു ടീസ്പൂൺ
തയ്യാറാക്കുന്ന വിധം…
ആദ്യം ഓട്സ് പാകത്തിന് വെള്ളം ചേർത്ത് വേവിച്ചെടുത്ത് നന്നായി തണുപ്പിക്കുക. ഇതിലേക്ക് ആപ്പിൾ കഷ്ണങ്ങളും തേനും തണുപ്പിച്ച പാലും ചേർത്ത് മിക്സിയിൽ നന്നായി അടിച്ചെടുക്കുക. ശേഷം ഗ്ലാസുകളിലേക്ക് പകർത്തിയശേഷം പിസ്ത, ബദാം, തേൻ, ഒരു നുള്ള് കുങ്കുമപ്പൂ എന്നിവ ചേർത്ത് അലങ്കരിക്കാവുന്നതാണ്. ഹെൽത്തിയായ ഓട്സ് ആപ്പിൾ ഷേക്ക് തയ്യാർ…
പ്രതികരിക്കാൻ ഇവിടെ എഴുതുക