എലത്തൂർ ട്രെയിൻ ആക്രമണത്തിൽ പ്രതിയെന്ന് സംശയിക്കുന്നയാളെ യുപി എടിഎസ് കസ്റ്റഡിയിൽ എടുത്തതായി റിപ്പോർട്ട്.
ബുലന്ദ്ശഹറിൽ നിന്ന് കസ്റ്റഡിയിൽ എടുത്തതായാണ് റിപ്പോർട്ട് പുറത്തുവന്നിരിക്കുന്നത്. രേഖാ ചിത്രം അടിസ്ഥാനമാക്കിയാണ് കസ്റ്റഡിയിലെടുത്തതെന്നാണ് വിവരം.
ഉത്തർപ്രദേശിലേക്കും ദില്ലിയിലേക്കും പ്രതിയെക്കുറിച്ചുള്ള അന്വേഷണം വ്യാപിപ്പിച്ചിരുന്നു.
കേരള പൊലീസ് പുറത്തുവിട്ട രേഖാ ചിത്രവുമായി സാമ്യമുള്ള ഒരാളെ യുപിയിലെ ബുലന്ദ്ഷഹറിൽ നിന്ന് കസ്റ്റഡിയിലെടുത്തെന്നാണ് വിവരം.
ബുലന്ദ്ഷഹർ ദില്ലിയോട് അടുത്തുള്ള ഉത്തർപ്രദേശിന്റെ ഒരു ഭാഗമാണ്. പൊലീസ് ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. ഇയാൾ എലത്തൂരിൽ അക്രമം നടത്തിയ ആൾ തന്നെയാണോ എന്ന കാര്യത്തിലും ഇതുവരെ വ്യക്തത വന്നിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക